ജില്ലതല ബോധവത്കരണ സെമിനാർ

പാലക്കാട്: അംഗപരിമിതർക്കുള്ള അവകാശങ്ങൾ എന്ന വിഷയത്തിൽ ജില്ലയിലെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥർക്ക് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഡോ. ജി. ഹരികുമാർ സംസാരിച്ചു. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ സ്പെഷൽ സ്കൂൾ അധ്യാപകർ, ജനപ്രതിനിധികൾ, അഡ്വക്കറ്റുമാർ, മാധ്യമപ്രവർത്തകർ എന്നിവർക്കായി ബോധവത്കരണ ക്ലാസ് നടത്തും. സൈക്യാട്രിക് നഴ്സിങ്ങിൽ ബേസിക് ഡിപ്ലോമ: അപേക്ഷ 15 വരെ പാലക്കാട്: കോഴിക്കോട് ഇംഹാൻസിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്സിങ് കോഴ്സിന് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. ജനറൽ നഴ്സിങ്/ ബി.എസ്സി നഴ്സിങ്/ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ് ബിരുദമാണ് യോഗ്യത. അപേക്ഷ ഫോറം ഇംഹാൻസ് ഓഫിസിൽ ലഭിക്കും. ഫോൺ: 9605770068, 8593985805. മുലയൂട്ടൽ വാരാചരണം ജില്ലതല ബോധവത്കരണം പാലക്കാട്: ലോക മുലയൂട്ടൽ വാരാചരണ ഭാഗമായി ജില്ല മെഡിക്കൽ ഓഫിസ് (ആരോഗ്യം), ആരോഗ്യകേരളം, മെഴ്സി കോളജ് എൻ.എസ്.എസ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി മെഴ്സി കോളജ് പ്രിൻസിപ്പൽ സിസ്റ്റർ റോസ് ആൻ ഉദ്ഘാടനം ചെയ്തു. ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. ടി.കെ. ജയന്തി അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. റീത്ത മുഖ്യാതിഥിയായി. സ്പോട്ട് ക്വിസ് വിജയികൾക്കുള്ള സമ്മാനം ജില്ല മെഡിക്കൽ ഓഫിസർ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.