പട്ടാമ്പി: വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായവുമായി പട്ടാമ്പി മൗണ്ട് ഹിറ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥികൾ വീണ്ടും കുട്ടനാട്ടിലെത്തി. സർവവും നഷ്ടമായ കുടുംബങ്ങളെ ആശ്വസിപ്പിച്ചും കുട്ടനാട് വൈശ്യം ഭാഗത്തെ ബി.ബി.എച്ച്.എസ് സ്കൂളിൽ ഭക്ഷണപ്പൊതികളും പഠനോപകരണങ്ങളും നൽകിയും നേരത്തെ അധ്യാപകരും കുട്ടികളും എത്തിയിരുന്നു. വീണ്ടും വരാമെന്ന് അന്ന് നൽകിയ വാഗ്ദാനമാണ് അധ്യാപകരുടെയും മാനേജ്മെൻറിെൻറയും സഹകരണത്തോടെ കുട്ടികൾ നിറവേറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.