ബൈക്ക് മോഷണം പോയതായി പരാതി

കല്ലടിക്കോട്: ചുങ്കം നമസ്കാര പള്ളിക്ക് മുന്നിൽ പ്രഭാത നമസ്കാരത്തിന് മുമ്പ് നിർത്തിയിട്ട പൾസർ ബൈക്ക് മോഷണം പോയതായി പരാതി. ഡ്രൈവറായി ജോലിചെയ്യുന്ന ഒലവക്കോട് അബ്ദുൽ നസീറി‍​െൻറ കെ.എൽ 09, എ.എം -6140 നമ്പർ ബൈക്കാണ് ശനിയാഴ്ച രാവിലെ അഞ്ചിന് ശേഷം കളവ് പോയത്. ജോലിക്ക് പോകുമ്പോൾ കല്ലടിക്കോട് സ്വദേശി ഷാജഹാ‍​െൻറ വീടിന് മുന്നിൽ നിർത്തിയിട്ട ബൈക്ക് ഷാജഹാൻ പള്ളിയിലേക്ക് പ്രഭാത നമസ്കാരത്തിന് എത്താൻ കൊണ്ടുപോയതായിരുന്നു. കല്ലടിക്കോട് പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.