പട്ടാമ്പി: സിവിൽ സ്റ്റേഷെൻറ ഒന്നാംനിലയിലെ താലൂക്ക് കോൺഫറൻസ് ഹാളിൽ താലൂക്ക് വികസന സമിതി യോഗ൦ നടക്കുമ്പോൾ തൃത്താലയിലെ നാലു വനിത ഭരണാധികാരികൾ താഴെ സമയം കഴിച്ചുകൂട്ടി. ഉച്ചയോടെ യോഗം അവസാനിച്ചപ്പോൾ തഹസിദാർ കാർത്യായനിദേവിയെ കണ്ട് തങ്ങളുടെ ബഹിഷ്‌കരണം ബോധിപ്പിച്ച് മടങ്ങുകയും ചെയ്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി.എം. പുഷ്പജ, ആനക്കര, നാഗലശ്ശേരി, പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ സിന്ധു രവീന്ദ്രകുമാർ, എം. രജിഷ, സുജാത എന്നിവരാണ് വികസന സമിതി യോഗത്തിൽനിന്ന് വിട്ടുനിന്നത്. വി.ടി. ബൽറാം എം.എൽ.എയെ ബഹിഷ്കരിക്കുക എന്ന സി.പി.എം ഏരിയ കമ്മിറ്റി തീരുമാന അടിസ്ഥാനത്തിലാണ് യോഗത്തിനെത്തിയിട്ടും പങ്കെടുക്കാതിരുന്നതെന്ന് കെ.പി.എം. പുഷ്പജ പറഞ്ഞു. നേത്രപരിശോധന ക്യാമ്പ് ഇന്ന് പട്ടാമ്പി: ലയൺസ് ക്ലബിെൻറ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒരുമണിവരെ ഗവ. യു.പി സ്‌കൂളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.