മണ്ണാർക്കാട്: താലൂക്ക് ആശുപത്രി പാലിയേറ്റിവ് സെക്കൻഡറി യൂനിറ്റിെൻറ പ്രവർത്തന പരിധിയിലുള്ള അഞ്ച് പഞ്ചായത്തുകളിലെ സെറിബ്രൽ പാൾസി രോഗബാധിതരായ കുട്ടികൾക്ക് പവേർഡ് ടൂത്ത് ബ്രഷുകൾ വിതരണം ചെയ്യുന്നു. സാധാരണ ബ്രഷുകൾ ഉപയോഗിച്ചുള്ള വൃത്തിയാക്കൽ മാനസിക വളർച്ച എത്താത്തവരിലും സെറിബ്രൽ പാൾസി പോലുള്ള രോഗികളിലും മറ്റു പല കാരണങ്ങളാൽ സ്വന്തമായി ദന്തശുചീകരണം നടത്താൻ ശേഷിയില്ലാത്തവരിലും ഏറെ വിഷമകരമാണ്. ഇത്തരം സാഹചര്യങ്ങളിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ടൂത്ത് ബ്രഷ് ഉപയോഗിക്കുമ്പോൾ ഏറെ മെച്ചപ്പെട്ട രീതിയിൽ ദന്തശുചീകരണം നടത്താനാവും എന്ന അടിസ്ഥാനത്തിലാണ് ഇന്ത്യൻ ഡെൻറൽ അസോസിയേഷനും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ ദന്തരോഗവിഭാഗവും സെക്കൻഡറി പാലിയേറ്റിവ് കെയർ യൂനിറ്റും പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതിയുമായി രംഗത്തുവന്നത്. ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത 10 രോഗികൾക്കാണ് പ്രയോജനം ലഭിക്കുന്നത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. പമീലി, ഇന്ത്യൻ ഡെൻറൽ അസോ. പാലക്കാട് ശാഖ ഭാരവാഹി ഡോ. സുരേഷിൽനിന്ന് മോട്ടോർ ഡ്രൈവ് ബ്രഷുകൾ ഏറ്റുവാങ്ങി. ഡോ. സജി തോമസ്, ഡോ. വീണ സുരേഷ്, താലൂക്ക് ആശുപത്രി അസി. ഡെൻറൽ സർജൻ ഡോ. ഹരീഷ് എം.ടി, പാലിയേറ്റിവ് കെയർ സ്റ്റാഫ് നഴ്സ് ടി.എം. മഞ്ജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.