ഷൊർണൂർ: കുളപ്പുള്ളി ടൗണിൽ പാലക്കാട്-കുളപ്പുള്ളി റോഡിലേക്കിറങ്ങുന്ന ഉറവ വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആക്ഷേപം. എസ്.എൻ. കോളജിലേക്ക് പോകുന്ന റോഡിെൻറ ഉയരത്തിലുള്ള ഭാഗത്ത്നിന്നാണ് റോഡിലേക്ക് ഉറവ കുത്തിയൊഴുകുന്നത്. പാലക്കാട്-കുളപ്പുള്ളി പാതക്കരികിൽ അഴുക്കുചാലുണ്ടെങ്കിലും ഇതിലേക്ക് ഉറവ വെള്ളം ചാടിച്ചു വിടാത്തതാണ് പ്രശ്നമാകുന്നത്. വളരെ ഉയരത്തിൽ നിന്ന് വരുന്ന വെള്ളം നേരെ റോഡിലേക്ക് ഒലിച്ചിറങ്ങുകയാണ്. റോഡിൽ മീറ്ററുകളോളം ദൂരത്തിൽ പരന്നൊഴുകുന്ന വെള്ളം വലിയ വാഹനങ്ങൾ അതിവേഗതയിൽ കടന്നു പോകുമ്പോൾ പരിസരമാകെ ചിതറി തെറിക്കുകയാണ്. ഇത് ചെറുവാഹന യാത്രക്കാരെയും കാൽനടയാത്രക്കാരെയും വലക്കുന്നു. റോഡിന് വടക്കേ അരികിലൂടെ നടന്നുപോകാനേ പറ്റാത്ത അവസ്ഥയാണ്. തെക്കേ അരികിലൂടെയും സൂക്ഷിച്ച് നടന്നില്ലെങ്കിൽ വെള്ളം തെറിക്കുമെന്ന സ്ഥിതിയാണ്. ഇത് പലപ്പോഴും വാഹനമോടിക്കുന്നവരും മറ്റും തമ്മിൽ വാക്ക് തർക്കത്തിനും കൈയാങ്കളിക്കും ഇടയാക്കുന്നു. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളവരെയും പ്രശ്നം ഏറെ വലക്കുന്നുണ്ട്. സ്ഥിരമായി വെള്ളമൊഴുകുന്നതിനാൽ ഈ ഭാഗത്ത് റോഡ് പൊട്ടിപ്പൊളിയാനും തുടങ്ങിയിട്ടുണ്ട്. മഴ പെയ്യുമ്പോൾ മാലിന്യങ്ങളടങ്ങിയ കലക്കവെള്ളമാണ് റോഡിൽ പരന്നൊഴുകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.