സ്വകാര്യ കെട്ടിടത്തിൽ ഷോർട്ട് സർക്യൂട്ട്; അധികൃതരെത്തി അപകടം ഒഴിവാക്കി

മണ്ണാർക്കാട്: ബസ് സ്റ്റാൻഡിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ട്. ശനിയാഴ്ച വൈകീട്ട് 6.10ഓടെയാണ് സംഭവം. നിർമാണ പ്രവൃത്തി നടക്കുന്ന കെട്ടിടത്തി​െൻറ മീറ്റർ ബോർഡാണ് കത്തി തുടങ്ങിയത്. സമീപത്തെ കടക്കാരും റോഡിലൂടെ നടന്നുപോവുന്നവരുമാണ് ആദ്യം തീ കണ്ടത്. ഉടൻ കെ.എസ്.ഇ.ബി ഓഫിസിൽ അറിയിച്ചതിനെ തുടർന്ന് ജീവനക്കാരെത്തി കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.