എം.എൽ.എ ഉറപ്പുനൽകി; അനിശ്ചിതകാല പണിമുടക്ക് മാറ്റി

ചെർപ്പുളശ്ശേരി: റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് എട്ട് മുതൽ ആരംഭിക്കാനിരുന്ന അനിശ്ചിതകാല ബസ് പണിമുടക്ക് മാറ്റിവെച്ചതായി ബസ് ഉടമകളുെടയും തൊഴിലാളികളുെടയും സമരസമിതി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മഴ മാറിനിന്നാൽ ഒരാഴ്ചക്കുള്ളിൽ താൽക്കാലിക അറ്റകുറ്റപ്പണി നടത്താമെന്നും ഇതിനായി പൊതുമരാമത്ത് വകുപ്പ് 10 ലക്ഷം രൂപ മാറ്റിവെച്ചതായും പി.കെ. ശശി എം.എൽ.എ ഉറപ്പുനൽകി. റോഡ് തകർച്ചയെ തുടർന്ന് ആഗസ്റ്റ് രണ്ടിന് രണ്ട് റോഡിലൂടെയുമുള്ള ഗതാഗതം നിർത്തിവെച്ച് സൂചനസമരം നടത്തിയിരുന്നു. ഇതേതുടർന്നാണ് എം.എൽ.എ സമരസമിതി നേതാക്കളുമായി സംസാരിച്ച് ജനങ്ങൾക്കും വിദ്യാർഥികൾക്കും ബുദ്ധിമുട്ടാകും വിധത്തിലുള്ള സമരങ്ങൾ ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടത്. ഉറപ്പ് ലംഘിക്കുകയാെണങ്കിൽ വീണ്ടും സമരരംഗത്തേക്ക് ഇറങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ സംയുക്ത സമരസമിതി നേതാക്കളായ അബ്ദുൽ അസീസ്, പി.പി. മുഹമ്മദാലി, ബാബു, രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.