മനുഷ്യച്ചങ്ങല: ഇന്ന് ട്രാഫിക്​ പരിഷ്​കരണം

പാലക്കാട്: റെയിൽവേ അവഗണനക്കെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ബുധനാഴ്ച നടത്തുന്ന മനുഷ്യച്ചങ്ങലയോടനുബന്ധിച്ച് ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് ഏഴ് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. ചന്ദ്രനഗർ, കൽമണ്ഡപം, സ്റ്റേഡിയം സ്റ്റാൻഡ്, കോട്ടമൈതാനം, ഐ.എം.എ ജങ്ഷൻ, സുൽത്താൻപേട്ട, ഹെഡ് പോസ്റ്റ് ഒാഫിസ്, താരേക്കാട്, വിക്ടോറിയ കോളജ് ജങ്ഷൻ, ചുണ്ണാമ്പുത്തറ, ഒലവക്കോട് എന്നിവിടങ്ങളിൽ ഭാഗികമായി ഗതാഗത തടസ്സം അനുഭവപ്പെടുമെന്നതിനാൽ താഴെ പറയുംവിധം ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. 1. കോയമ്പത്തൂർ, പൊള്ളാച്ചി, പാറ, കൊഴിഞ്ഞാമ്പാറ, വളയാർ, കഞ്ചിക്കോട് ഭാഗത്തുനിന്ന് വരുന്ന എല്ലാ ബസുകളും ചന്ദ്രനഗറിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഹൈവേ കയറി മണപ്പുള്ളിക്കാവ്, ഐ.എം.എ ജങ്ഷൻ, സിവിൽ സ്റ്റേഷൻ വഴി സ്റ്റേഡിയം ബസ്സ്റ്റാൻഡിൽ എത്തി അതുവഴി തന്നെ തിരിച്ചുപോകണം. 2. പുടൂർ, കോട്ടായി, ഒറ്റപ്പാലം, പട്ടാമ്പി, മേഴ്സി കോളജ് ഭാഗത്തുനിന്ന് വരുന്ന എല്ലാ ബസുകളും ടൗൺ ബസ്സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും യാത്രക്കാരെ കയറ്റി തിരിച്ച് അതുവഴി തന്നെ പോകേണ്ടതുമാണ്. 3. കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, ഒലവക്കോട്, റെയിൽവേ കോളനി ഭാഗത്തുനിന്ന് വരുന്ന എല്ലാ ബസുകളും ഒലവക്കോട് ജങ്ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് ചുണ്ണാമ്പുത്തറ എത്തി മേൽപ്പാലത്തിന് താഴെ കൂടി ബി.ഒ.സി റോഡ് വഴി വന്ന് മേൽപ്പാലം കയറി മുനിസിപ്പൽ ബസ്സ്റ്റാൻഡിൽ ആളുകളെ ഇറക്കണം. ആളെ കയറ്റി തിരിച്ചും അതുവഴി തന്നെ പോകണം. 4. മലമ്പുഴ ഭാഗത്തുനിന്ന് വരുന്ന ബസുകൾ മന്തക്കാട് വഴി 100 അടി റോഡ് വഴി വിക്ടോറിയ കോളജ് എത്തി ആളുകളെ ഇറക്കുകയും ആളെ കയറ്റി തിരിച്ചും അതുവഴി തന്നെ പോകേണ്ടതാണ്. 5. പുത്തൂർ, കല്ലേപ്പുള്ളി, കൊട്ടേക്കാട് ഭാഗത്ത് വരുന്ന വാഹനങ്ങൾ കൊപ്പം ബൈപ്പാസ് ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ബൈപ്പാസ് വഴി മണലി ജങ്ഷൻ എത്തി വലത്തോട്ട് തിരിഞ്ഞ് ജെ.എം മഹലിന് മുൻവശത്തു കൂടി തോട്ടിലൈൻ എത്തി മെയിൻ റോഡിലേക്ക് പ്രവേശിക്കാതെ തിരിച്ച് അതുവഴി തന്നെ പോകേണ്ടതാണ്. 6. കോയമ്പത്തൂർ, വാളയാർ, പൊള്ളാച്ചി എന്നി ഭാഗങ്ങളിൽനിന്ന് വരുന്ന ചരക്ക് കയറ്റിയ വാഹനങ്ങൾ വൈകീട്ട് മൂന്ന് മുതൽ വൈകീട്ട് ആറ് വരെ കൂട്ടുപാത പോളിടെക്നിക് ഭാഗങ്ങളിൽ മറ്റ് വാഹനങ്ങൾക്ക് തടസ്സം വരാത്ത രീതിയിൽ പാർക്ക് ചെയ്യേണ്ടതും ട്രാഫിക് നിയന്ത്രണശേഷം എടുത്ത് പോകേണ്ടതുമാണ്. 7. കോഴിക്കോട്, മലപ്പുറം, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി എന്നി ഭാഗങ്ങളിൽനിന്ന് വരുന്ന ചരക്ക് കയറ്റിയ വാഹനങ്ങൾ വൈകീട്ട് മൂന്ന് മുതൽ ആറ് വരെ പുതുപ്പരിയാരം എത്തുന്നതിന് മുമ്പ് മറ്റ് വാഹനങ്ങൾക്ക് തടസ്സം വരാത്ത രീതിയിൽ പാർക്ക് ചെയ്യേണ്ടതും ട്രാഫിക്ക് നിയന്ത്രണശേഷം എടുത്ത് പോകേണ്ടതുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.