പൊലീസ്​ സ്​റ്റേഷനിലെ സ്​ഫോടകശേഖരം ഒരു മാസമായിട്ടും മാറ്റിയില്ല

കൊണ്ടോട്ടി: മോങ്ങത്തുനിന്ന് പിടികൂടിയ ടൺ കണക്കിന് സ്‌ഫോടകവസ്തുക്കൾ ഒരു മാസമായി കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ. ആവശ്യമായ സുരക്ഷ സംവിധാനങ്ങളൊന്നുമില്ലാതെയാണ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്നത്. ഇവ പിടികൂടിയതിന് തൊട്ടടുത്ത ദിവസംതന്നെ ആവശ്യമായ നടപടി സ്വീകരിക്കാൻ മലപ്പുറം ജ്യൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരുന്നു. കോടതി നിർദേശ പ്രകാരം കൊച്ചി കാക്കനാെട്ട എക്സ്പ്ലോസിവ് ഒാഫിസിലെ ഡെപ്യൂട്ടി ഡയറക്ടറോട് പൊലീസ് ആവശ്യപ്പെെട്ടങ്കിലും ഒരു മാസമായിട്ടും നടപടികളൊന്നുമായിട്ടില്ല. പിടികൂടിയവയിൽ ജലാറ്റിൻ സ്റ്റിക്ക് മാത്രം ഏഴ് ടൺ വരും. കൂടാതെ, 17,000 ഡിറ്റണേറ്ററുകൾ, ആറ് ടൺ സേഫ്റ്റി ഫ്യൂസ് എന്നിവയുമുണ്ട്. എക്സ്പ്ലോസിവ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചതിന് ശേഷം കോടതിയിൽ റിപ്പോർട്ട് നൽകണം. തുടർന്ന് കോടതി നിർദേശപ്രകാരമാണ് ഇവ നശിപ്പിേക്കണ്ടത്. ആവശ്യമായ സൗകര്യങ്ങളുള്ള ക്വാറികളിലെത്തിച്ചാണ് സ്ഫോടകവസ്തുക്കൾ ഉപയോഗശൂന്യമാക്കേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.