ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്​തുക്കൾ വന്ധ്യതക്ക്​ കാരണമാവും -ഡോ. മീനാക്ഷി പ്രിയ

കോയമ്പത്തൂർ: ജനിതകമാറ്റം വരുത്തിയ ആഹാരപദാർഥങ്ങൾ കഴിക്കുന്നത് വന്ധ്യതക്ക് കാരണമാവുമെന്ന് നോവ െഎ.വി.െഎ കേന്ദ്രത്തിലെ ഡോ. മീനാക്ഷി പ്രിയ. നഗരത്തിലെ അവിനാശി റോഡ് വിജയ് എലാൻസ ഒാഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ. ഇത്തരം ഭക്ഷ്യവസ്തുക്കൾ ഹോർമോൺ വ്യതിയാനത്തിന് കാരണമാവുന്നു. ജനിതക വ്യതിയാനം സ്ത്രീകളിലെ ഗർഭഛിദ്രത്തിനും ഇടയാക്കും. ദമ്പതികളിൽ ഒരാൾ ജനിതകരോഗവാഹകരാണെങ്കിൽ കുഞ്ഞിന് രോഗമുണ്ടാവാനുള്ള സാധ്യത 25 ശതമാനമാണ്. ഭ്രൂണപരിശോധന നടത്തി ഇക്കാര്യം നേരത്തെ കണ്ടെത്താം. പ്രാരംഭഘട്ടത്തിലുള്ള 50 ശതമാനം ഗർഭഛിദ്രത്തിനും ക്രോമസോമുകളിലെ ക്രമമില്ലായ്മയാണ് കാരണം. ബീജം, അണ്ഡം എന്നിവയിലെ തകരാർ മൂലമാണിത്. പ്രീ ഇംപ്ലാേൻറഷൻ ജനറ്റിക് സ്ക്രീനിങ് വഴി ആരോഗ്യമുള്ള ഭ്രൂണത്തെ വേർതിരിച്ച് ഗർഭഛിദ്രത്തിനുള്ള സാധ്യത ഒഴിവാക്കാം. ഒറ്റ ഭ്രൂണത്തെ തെരഞ്ഞെടുക്കുന്നത് മൂലം ഒന്നിലധികം കുട്ടികളെ ഗർഭം ധരിക്കുന്നതും തടയാമെന്ന് ഡോ. മീനാക്ഷി പ്രിയ അഭിപ്രായപ്പെട്ടു. ബോധിമരം ശിൽപശാല മേയ് അഞ്ചിന് കോയമ്പത്തൂർ: നഗരത്തിലെ ചാരിറ്റി സംഘടനയായ 'ബോധിമര'ത്തി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏകദിന മെഗാ സയൻസ് ശിൽപശാല മേയ് അഞ്ചിന് പീളമേട് കൊഡിഷ്യ ട്രേഡ് സ​െൻററിൽ നടക്കും. എട്ട് മുതൽ 17 വയസ്സ് വരെയുള്ളവർക്കാണ് പ്രവേശനം. രാവിലെ പത്ത് മുതൽ വൈകീട്ട് നാലര വരെ നടക്കുന്ന പരിപാടിയിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം, കിറ്റ് തുടങ്ങിയവ വിതരണം ചെയ്യും. തമിഴ്നാട് പശ്ചിമ മേഖല െഎ.ജി പാരി ഉദ്ഘാടനം ചെയ്യും. ഫോൺ: 98842 22601.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.