മലപ്പുറം: പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്ന വിഷയത്തിൽ വഞ്ചനാപരമായ നിലപാട് തിരുത്താനും ജീവനക്കാർക്ക് നൽകിയ വാഗ്ദാനം പാലിക്കാനും സർക്കാർ തയാറാകണമെന്ന് പി. ഉബൈദുല്ല എം.എൽ.എ. കോഴിക്കോട്ട് നടക്കുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള പതാകജാഥയുടെ ക്യാപ്റ്റൻ സി.എച്ച്. ജലീലിന് പതാക കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ഉമ്മർ അറക്കൽ മുഖ്യപ്രഭാഷണം നടത്തി. ജാഥ വൈസ് ക്യാപ്റ്റൻ ആമിർ കോഡൂർ അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭ ചെയർപേഴ്സൻ സി.എച്ച്. ജമീല, വി. മുസ്തഫ, പി.കെ. ബാവ, ജാഥ വൈസ് ക്യാപ്റ്റൻ എം.എ. മുഹമ്മദലി, കെ. അബ്ദുൽ ബഷീർ, വി.പി. സമീർ, ഹമീദ് കുന്നുമ്മൽ, എൻ.കെ. അഹമ്മദ്, എ.കെ. ഷരീഫ്, സലീം ആലിക്കൽ, സി. ലക്ഷ്മണൻ, യു.പി. വാഹിദ്, ഇ.സി. നൂറുദ്ദീൻ, മാട്ടി മുഹമ്മദ്, സലീം മാസ്റ്റർ, പി. മുഹമ്മദ് അസ്ലഹ്, സാദിഖലി വെള്ളില, സി.പി. റിയാസ്, സി. ഷരീഫ്, ഫൈറൂസ് കോഡൂർ, സി.പി. ആബിദ്, മുഹമ്മദ് മുഹ്യുദ്ദീൻ, കെ. മുഹമ്മദ്, സിൽജി അബ്ദുല്ല, സി.പി. ഉമ്മർ, അഷ്റഫ് നെല്ലിക്കുത്ത്, സയ്യിദ് അരിമ്പ്ര എന്നിവർ സംസാരിച്ചു. photo mplma3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.