പ്രചാരണ യോഗം സംഘടിപ്പിച്ചു

തിരൂര്‍: 'ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം' വിഷയത്തില്‍ േമയ് 13ന് തിരൂര്‍ താലൂക്കിലെ 100 കേന്ദ്രങ്ങളില്‍ ഒരേസമയം 100 ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതി​െൻറ മുന്നോടിയായി തിരൂർ കോടതിയിൽ പ്രചാരണ പരിപാടി നടത്തി. ജില്ല ജഡ്ജി കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തിരൂര്‍ ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. കെ.പി. ഷെരീഫ് അധ്യക്ഷത വഹിച്ചു. മജിസ്‌ട്രേറ്റ് ആര്‍. ശശി, താലൂക്ക് ലീഗല്‍ സര്‍വിസ് സൊസൈറ്റി സെക്രട്ടറി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഡ്രൈവിങ് അധ്യാപകര്‍ക്ക് പരിശീലനം തിരൂര്‍: റോഡ് സുരക്ഷ വാരാചരണത്തോടനുബന്ധിച്ച് ഡ്രൈവിങ് സ്‌കൂളുകളിലെ പരിശീലകര്‍ക്ക് ബോധവത്കരണം സംഘടിപ്പിച്ചു. ജോയൻറ് ആർ.ടി.ഒ സജി പ്രസാദ് ഉദ്ഘാടനം ചെയ്തു. ഡ്രൈവിങ് സ്‌കൂള്‍ അസോസിയേഷന്‍ പ്രസിഡൻറ് കെ.പി. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. എം.വി.ഐമാരായ അനസ് മുഹമ്മദ്, ഗോപകുമാര്‍ എന്നിവർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.