ഖാദി തൊഴിലാളികൾക്ക് ഏപ്രണും മാസ്​ക്കും

പാലക്കാട്: ഖാദി നൂൽ നെയ്്ത്ത് മേഖലയിലെ സ്ത്രീ തൊഴിലാളികൾക്ക്് പൊടിപടലങ്ങൾമൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ പരിഹരിക്കാൻ ഏപ്രണും മാസ്ക്കും നൽകും. പരുത്തി നൂലാക്കി മാറ്റുമ്പോഴും നൂൽ തുണിയാക്കി മാറ്റുമ്പോഴും ഉണ്ടാകുന്ന പൊടിപടലങ്ങൾ തൊഴിലാളികളുടെ മൂക്കിലൂടെയും വായിലൂടെയും ശരീരത്തിനകത്ത് കയറിപ്പറ്റുന്നുണ്ട്. ഇതുമൂലം തൊഴിലാളികൾക്കുണ്ടാകുന്ന അസ്വസ്ഥതകൾക്ക് ഏപ്രണും മാസ്കും ധരിക്കുന്നതുവഴി ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ല ഖാദി ഗ്രാമ വ്യവസായ കാര്യാലയം. 10 ലക്ഷം രൂപ ചെലവഴിച്ചാണ് ഏപ്രണും മാസ്ക്കും വാങ്ങുന്നത്. കൂടാതെ ഖാദി ഉൽപാദനകേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതി‍​െൻറ ഭാഗമായി ടോയ്ലറ്റുകൾ നിർമിക്കും. 10 കേന്ദ്രങ്ങളിലായി ഇതിനായി 10 ലക്ഷം ചെലവഴിക്കും. ഈ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നതിൽ കൂടുതലും സ്ത്രീകളായതിനാൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് മുൻഗണന നൽകി. 75 വനിതകൾക്ക് 15 ലക്ഷം രൂപ ചെലവിൽ ഒരു ചർക്ക വീതം നൽകി സ്വയംതൊഴിൽ ലഭ്യമാക്കി. റെഡിമെയ്ഡ് പാവ് തയാറാക്കുന്ന വാർപ്പിങ് യൂനിറ്റ് സ്ഥാപിച്ചതോടെ തൊഴിലാളികളുടെ ജോലിഭാരം കുറക്കാനും കഴിഞ്ഞു. പെൺകുട്ടികൾക്ക് ആയുർവേദം തുണയാവും: സ്കൂളുകളിൽ ഋതുവും ബാലമുകുളവും പാലക്കാട്: ഭാരതീയ ചികിത്സ വകുപ്പ് 16 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യത്തിനായി നടപ്പാക്കുന്ന ബാലമുകുളം, ഋതു ഉൾപ്പെടെ പദ്ധതികൾ ഫലപ്രദമാവുന്നതായി ജില്ല മെഡിക്കൽ ഓഫിസർ (ആയുർവേദം) ഡോ. എസ്. ഷിബു അറിയിച്ചു. പെൺകുട്ടികളുടെ സമഗ്ര ആരോഗ്യവികസനത്തിനുള്ള ബാലമുകുളം പദ്ധതി താലൂക്ക് തലത്തിൽ തെരഞ്ഞെടുക്കുന്ന രണ്ട് സ്കൂളുകൾ കേന്ദ്രീകരിച്ചാണ് നടപ്പാക്കിവരുന്നത്. വിദ്യാർഥിനികളെ പരിശോധിച്ച് ആവശ്യമായവർക്ക് മരുന്ന്, യോഗ എന്നിവക്ക് പുറമെ ലാബ് ടെസ്റ്റ് അടക്കമുള്ള പരിശോധനകൾ നടത്തി വിദഗ്ധ ചികിത്സ നൽകുകയും ചെയ്യുന്നുണ്ട്. ആയുർവേദ വകുപ്പ് ആറ് വർഷമായി ജില്ലയിൽ ബാലമുകുളം പദ്ധതി വിജയകരമായി നടപ്പാക്കി വരുന്നുണ്ട്. പെൺകുട്ടികൾക്കായി നടപ്പാക്കുന്ന സമാന പദ്ധതിയായ ഋതു വഴി ആർത്തവപ്രശ്നങ്ങൾ പരിഹരിക്കുന്നു. അധ്യാപകർക്കും രക്ഷിതാക്കൾക്കും പദ്ധതിയുടെ ഭാഗമായി ബോധവത്കരണ ക്ലാസുകൾ നടത്തുന്നുണ്ട്. മരുന്ന്, യോഗ, ഭക്ഷണക്രമം എന്നിവയും നിർദേശിക്കുന്നു. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്ക, ഭയം എന്നിവ അകറ്റുന്നതിനായി വിദ്യാർഥികൾക്കിടയിൽ കൗൺസലിങ്ങും അനുബന്ധ പ്രവർത്തനങ്ങളും പരീക്ഷണാടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. ക്രമേണ പാലക്കാടുൾപ്പെടെയുള്ള ജില്ലകളിലേക്കും പദ്ധതി വ്യപിപ്പിക്കും. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി മുൻനിരയിലെത്തിക്കുന്നതിനുള്ള പദ്ധതിയും ഈ അധ്യയന വർഷം മുതൽ നടപ്പിലാക്കും. കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം തടയാനുള്ള ചികിത്സയുൾപ്പെട്ട പദ്ധതികളും പരിഗണനയിലുണ്ട്. പാർശ്വഫലങ്ങളില്ലാതെ ലഹരി ഉപയോഗം ഇല്ലാതാക്കാം എന്നതാണ് ഇത്തരം ചികിത്സരീതിയുടെ ഗുണം. ശാരീരിക മാനസിക പീഡനങ്ങൾ അനുഭവിച്ച സ്ത്രീകൾക്കായി ആയുഷ് വകുപ്പി‍​െൻറ സഹകരണത്തോടെ നടപ്പാക്കുന്ന നിർഭയ, ആദിവാസി സ്ത്രീകൾക്കിടയിൽ നടപ്പാക്കുന്ന ക്ഷേമജനനി തുടങ്ങി നിരവധി പദ്ധതികളും വിജയകരമായി നടപ്പാക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.