റവന്യൂ തിരിച്ചടവിൽ ജില്ലക്ക് നേട്ടം

മലപ്പുറം: കഴിഞ്ഞ സാമ്പത്തിക വർഷത്തെ റവന്യൂ തിരിച്ചടവിൽ 2,087.36 ലക്ഷം രൂപ പിരിച്ചെടുത്ത്് 90.03 ശതമാനം ലക്ഷ്യം കൈവരിക്കാനായതായി ജില്ല കലക്ടർ അമിത് മീണ അറിയിച്ചു. ഏറനാട്, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി, തിരൂർ, കൊണ്ടോട്ടി താലൂക്കുകൾ 100 ശതമാനം നേട്ടം കൈവരിച്ചു. തിരൂരങ്ങാടിയിൽ ഇത് 43.77 ശതമാനമാണ്. ഏറനാട് 375.25 ലക്ഷം, പെരിന്തൽമണ്ണ 234.65 ലക്ഷം, നിലമ്പൂർ 227.19 ലക്ഷം, പൊന്നാനി 187.7 ലക്ഷം, തിരൂർ 505.48 ലക്ഷം, കൊണ്ടോട്ടി 150.47 ലക്ഷം, തിരൂരങ്ങാടി 179.9 ലക്ഷം എന്നിങ്ങനെയാണ് പിരിച്ചെടുത്ത തുക. കെ.എഫ്.സി 65.75 ലക്ഷവും കെ.എസ്.എഫ്.ഇ 16.97 ലക്ഷവും പിരിച്ചെടുത്തു. റവന്യൂ റിക്കവറിക്ക് നിർദേശിക്കപ്പെട്ട തിരിച്ചടവുകളും ദേശസാൽകൃത ബാങ്കുകളുടെ തിരിച്ചടവിലെ കുടിശ്ശികയുമുൾപ്പെടെയാണ് ഇൗ കണക്ക്. ഭൂനികുതിയിനത്തിൽ 3039.4 ലക്ഷം രൂപ പിരിച്ചെടുത്തു. ഏറനാട് 504.99 ലക്ഷം, പെരിന്തൽമണ്ണ 493.19 ലക്ഷം, നിലമ്പൂർ 451.94 ലക്ഷം, പൊന്നാനി 252.51 ലക്ഷം, തിരൂർ 653.26 ലക്ഷം, കൊണ്ടോട്ടി 267.46 ലക്ഷം, തിരൂരങ്ങാടി 402.83 ലക്ഷം, മറ്റുള്ളവ 13.22 ലക്ഷം എന്നിങ്ങനെയാണ് പിരിച്ചെടുത്തത്. 5280 കെട്ടിടങ്ങളുടേതായി 2,64,54,193 രൂപ ആഡംബര നികുതിയിനത്തിൽ പിരിച്ചെടുക്കാനായി. ഏറനാട് 34,86,000, പെരിന്തൽമണ്ണ 35,50,000, നിലമ്പൂർ 40,62,000, പൊന്നാനി 30,38,477, തിരൂർ 51,44,800, കൊണ്ടോട്ടി 23,62,000, തിരൂരങ്ങാടി 48,10,916 എന്നിങ്ങനെയാണ് പിരിച്ചെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.