കാരുണ്യം ചോരാത്ത യാത്ര; ഇൗ​ സർവിസ്​ സഹപ്രവർത്തക​െൻറ കുടുംബത്തിനായി

കോഴിക്കോട്: അകാലത്തിൽ പൊലിഞ്ഞ സ്വകാര്യ ബസ് ജീവനക്കാരൻ രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഷിബുവി​െൻറ (31) കുടുംബത്തിനായി സഹപ്രവർത്തകർ ഒരുമിച്ചു. കോഴിക്കോട്-ചെമ്മാട് റൂട്ടിലെ ഗോൾഡൻ പാലസ് ബസിലെ കണ്ടക്ടറായിരുന്ന ഷിബു കഴിഞ്ഞ ഞായറാഴ്ചയാണ് ഇൗ ലോകത്തോട് വിടപറഞ്ഞത്. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടനുഭവിക്കുന്ന ഷിബുവി​െൻറ കുടുംബത്തിനുവേണ്ടി സഹപ്രവർത്തകരായ ബസ് ജീവനക്കാർ തങ്ങളുടെ വേതനവും ബസുടമകൾ ഒരു ദിവസത്തെ കലക്ഷനും മാറ്റിെവക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതി​െൻറ ഭാഗമായാണ് ബുധനാഴ്ച കോഴിക്കോടുനിന്ന് ചെമ്മാട്, പരപ്പനങ്ങാടി, തിരൂർ എന്നീ ഭാഗങ്ങളിലേക്ക് സർവിസ് നടത്തുന്ന 16 ബസുകൾ സഹായനിധിയിലേക്ക് പണം കണ്ടെത്താൻ സർവിസ് നടത്തിയത്. ഷിബുവി​െൻറ ഫോേട്ടായും ബാനറും ബസിനു മുന്നിൽ പതിച്ചായിരുന്നു ബസുകളുടെ കാരുണ്യയാത്ര. കോഴിക്കോട്, രാമനാട്ടുകര, ചെമ്മാട്, തിരൂർ എന്നീ ബസ്സ്റ്റാൻഡുകളിലും സഹപ്രവർത്തകർ ബിജുവി​െൻറ കുടുംബത്തിനായി പൊതുജനങ്ങളിൽനിന്ന് സഹായം സ്വീകരിച്ചിരുന്നു. യുവാവി​െൻറ അകാലമരണ വിവരമറിഞ്ഞപ്പോൾ പലരും തങ്ങൾക്ക് കഴിയുന്ന സഹായങ്ങൾ നൽകാൻ മറന്നുമില്ല. എസ്.എസ്.എൽ.സി കഴിഞ്ഞയുടൻതന്നെ ബസ് തൊഴിലാളിയായ ഷിബു 17 വർഷമായി ഇൗ മേഖലയിൽ തുടരുന്ന വ്യക്തിയാണ്. അതുെകാണ്ടുതന്നെ ബസ് ജീവനക്കാരും നിരവധി യാത്രക്കാരുമായി വലിയ സൗഹൃദമുണ്ടായിരുന്നു ഷിബുവിന്. നാട്ടുകാർക്കും പ്രിയങ്കരനായിരുന്നു. വിഷുവിന് അവധിെയടുത്ത് വീട്ടിലായിരുന്ന ഷിബുവിെന കഴിഞ്ഞ 18ന് അമിത രക്തസമ്മർദെത്ത തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് അസുഖം മൂർച്ഛിച്ചതിനാൽ മെഡിക്കൽ കോളജിലേക്ക് മാറ്റി. ആരോഗ്യ സ്ഥിതി ഗുരുതരമായി തുടർന്നതിനാൽ അഞ്ചു ദിവസത്തോളം െഎ.സി.യുവിലായിരിക്കെ ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെ മരിച്ചു. രമ്യശ്രീയാണ് ഭാര്യ. മൂന്നര വയസ്സുള്ള വിജ്വൽ ഏക മകനാണ്. വൈദ്യരങ്ങാടി പതിനൊന്നാം മൈലിനു സമീപം മണ്ണുെതാടി കൃഷ്ണ​െൻറയും ബേബിയുടെയും മകനാണ്. വരുംദിവസങ്ങളിൽ കൂടുതൽ ബസുകൾ കുടുംബ സഹായനിധിയിേലക്ക് സർവിസ് നടത്താൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.