മാലിന്യ സംസ്കരണത്തിന് കോഡൂരിൽ ഹരിത കർമസേന

മലപ്പുറം: ഉറവിടത്തിൽ മാലിന്യ സംസ്കരണം എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി ഹരിത കർമസേനക്ക് പരിശീലനം. ഹരിത കേരളം മിഷനും കുടുംബശ്രീയും സംയുക്തമായി കോഡൂർ ഗ്രാമപഞ്ചായത്തിലുള്ളവർക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജൈവ, അജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് ഹരിത കേരളം മിഷ​െൻറ നേതൃത്വത്തിൽ 19 വാർഡുകളിൽനിന്ന് രണ്ടുപേർ വീതം പങ്കെടുത്തു. പ്രസിഡൻറ് സി.പി. ഷാജി ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷൻ ജില്ല കോഓഡിനേറ്റർ പി. രാജു, ജില്ല ശുചിത്വ മിഷൻ േപ്രാഗ്രാം ഓഫിസർ ഒ. ജ്യോതിഷ്, എസ്.ആർ.പി പി. ബാബുരാജ്, മെംബർ സെക്രട്ടറി കെ. പ്രഭാകരൻ, കുടുംബശ്രീ റിസോഴ്സ് പേഴ്സൻ സീന, സി.ഡി.എസ് വൈസ് ചെയർപേഴ്സൻ ജുബി തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.