ഹജ്ജ്​, ഉംറ നേരത്തെ നിർവഹിച്ചവർ ഇൗ വർഷം മുതൽ ഹജ്ജിന്​ 2,000 റിയാൽ അധികം നൽകണം

കൊണ്ടോട്ടി: ഹജ്ജ്, ഉംറ നേരത്തെ നിർവഹിച്ചവർ ഇൗ വർഷം മുതൽ ഹജ്ജിന് പോകുേമ്പാൾ വിസ നിരക്കായി 2,000 റിയാൽ അധികമായി നൽകണം. കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരത്തെ പുറത്തിറക്കിയ മാർഗരേഖ പ്രകാരം മൂന്ന് വർഷത്തിനുള്ളിൽ ഹജ്ജ്, ഉംറ നിർവഹിച്ചവർ ഇൗ വർഷം ഹജ്ജിന് അവസരം ലഭിച്ചിട്ടുണ്ടെങ്കിൽ 2,000 റിയാൽ അധികം നൽകണമെന്നായിരുന്നു. എന്നാൽ, ഇൗ വർഷത്തെ ഹജ്ജ് യാത്ര ചെലവ് നിശ്ചയിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയ സർക്കുലറിൽ നേരത്തെ ഹജ്ജ്, ഉംറ നിർവഹിച്ചവരെല്ലാം അധികമായി പണം നൽകണമെന്നാണുള്ളത്. സൗദി ഹജ്ജ് മന്ത്രാലയത്തി​െൻറ നിർദേശ പ്രകാരമാണ് നടപടി. ഒരിക്കൽ മാത്രമേ ഹജ്ജ് അല്ലെങ്കിൽ ഉംറ എന്നിവക്ക് സൗജന്യമായി വിസ അനുവദിക്കുകയുള്ളൂവെന്നും വീണ്ടും ചെയ്യുകയാണെങ്കിൽ അധികമായി 2,000 റിയാൽ നൽകണമെന്നും സൗദി ഹജ്ജ് മന്ത്രാലയത്തി​െൻറ നിർശേദമുണ്ടെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി. ഇത് പ്രകാരം മുമ്പ് ഹജ്ജ്, ഉംറ നിർവഹിച്ചവർ ഇൗ വർഷം 35,202 രൂപയാണ് അധികമായി നൽകേണ്ടത്. കൂടുതലായി പണം നൽകേണ്ടവരുടെ പട്ടിക കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിക്കുമെന്നും ഇതനുസരിച്ച് യാത്രക്ക് മുമ്പായി പണം അടക്കണമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി അറിയിച്ചു. ഇത്തവണ അസീസിയ വിഭാഗത്തിൽ 2,22,200 രൂപയും ഗ്രീൻ കാറ്റഗറിയിൽ 2,56,350 രൂപയുമാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചിട്ടുള്ളത്. നേരത്തെ ഉംറ, ഹജ്ജ് നിർവഹിച്ചവരെല്ലാം ഇതിനോടൊപ്പമാണ് 35,202 രൂപ അധികമായി നൽകേണ്ടത്. യാത്ര ചെലവിൽ വന്ന വർധനയെ തുടർന്ന് ഇതിനകംതന്നെ 1360ഒാളം പേർ കേരളത്തിൽനിന്നും അവസരം ലഭിച്ചിട്ടും യാത്ര റദ്ദാക്കിയിട്ടുണ്ട്. മുൻവർഷങ്ങളിൽ ശരാശരി 700-800 പേരാണ് കേരളത്തിൽനിന്നും യാത്ര റദ്ദാക്കാറുള്ളത്. പുതിയ നിർദേശംകൂടി വന്നേതാടെ കൂടുതൽ പേർ യാത്ര റദ്ദാക്കിേയക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.