പത്തിരിപ്പാല: അംബേദ്കർ ജയന്തി ദിനാചരണത്തോടനുബന്ധിച്ച് വനിത ശിശു വികസന വകുപ്പിെൻറ നേതൃത്വത്തിൽ അമ്മമാർക്കായി നടത്തിയ ആരോഗ്യ പഞ്ചായത്ത് പ്രസിഡൻറ് ഒ.വി. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.ആർ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ജെ.പി.എച്ച്.എൻ. നിഷ ക്ലാസ്സെടുത്തു. അംഗൻവാടി ജീവനക്കാർ, അമ്മമാർ, കൗമാര പ്രായക്കാർ, ഗർഭിണികൾ എന്നിവരെ പങ്കെടുപ്പിച്ചായിരുന്നു സെമിനാർ. നെല്ലിയാമ്പതി റോഡരികിലെ മരങ്ങൾ ഗതാഗതത്തിന് ഭീഷണി നെല്ലിയാമ്പതി: പോത്തുണ്ടി-നെല്ലിയാമ്പതി റോഡരികിൽ നിൽക്കുന്ന മരങ്ങൾ ഗതാഗതത്തിന് ഭീഷണിയാവുന്നു. വളവുകളിൽ എതിരേ വരുന്ന വാഹനങ്ങളെ മരക്കൊമ്പുകൾ മറക്കുന്ന സ്ഥിതിയാണ്. കുണ്ടറച്ചോല, ചെറുനെല്ലി, മരപ്പാലം, കൈകാട്ടി ഭാഗങ്ങളിൽ റോഡരികിൽ കാറ്റത്തും മഴയത്തും പൊട്ടിവീണ മരച്ചില്ലകൾ റോഡോരത്തുതന്നെ കിടക്കുകയാണ്. ഇവ നീക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. റോഡ് വളവുകളിൽ ഗതാഗതത്തിന് തടസ്സമാകുന്ന മരക്കൊമ്പുകൾ മുറിച്ചുനീക്കിയില്ലെങ്കിൽ വാഹനാപകടത്തിനിടയാക്കുമെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. കെ.എസ്.ആർ.ടി.സി ബസുകളടക്കം വലിയ വാഹനങ്ങൾ സർവിസ് നടത്തുന്ന നെല്ലിയാമ്പതി റോഡിൽ യാത്ര സുഗമമാക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. റോഡ് നവീകരണം തുടങ്ങി കോട്ടായി: പുളിന്തറ-കിഴക്കേക്കര റോഡിെൻറ നവീകരണ പ്രവൃത്തിക്ക് തുടക്കമായി. അരിക് പതിനഞ്ച് അടിയോളം ആഴത്തിൽ തകർന്ന് ഇതുവഴി യാത്ര ദുഷ്ക്കരമായിരുന്നു. തകർന്ന ഭാഗം കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. കിഴക്കേക്കര റോഡിെൻറ തകർച്ചയും ഗതാഗത ഭീഷണിയും സംബന്ധിച്ച് 'മാധ്യമം' നേരത്തെ വാർത്ത നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.