വാർധക്യകാല പെൻഷൻ ലഭിച്ചില്ലെന്ന്

പാലക്കാട്: അപേക്ഷ നൽകി രണ്ടുവർഷം കഴിഞ്ഞിട്ടും പരാതി. കല്ലേകുളങ്ങര പതിയാർ ഹൗസിൽ വാടകക്ക് താമസിക്കുന്ന കെ.പി. നടേശനാണ് പരാതിയുമായി രംഗത്തുവന്നത്. പാലക്കാട് നഗരസഭ അതിർത്തിയിൽ താമസിക്കുമ്പോൾ 2016ലാണ് വാർധക്യകാല പെൻഷന് അപേക്ഷിച്ചത്. മുനിസിപ്പാലിറ്റി ചെയർപേഴ്സനോടും ത‍​െൻറ പഴയ കൗൺസിലറോടും അന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് നടേശൻ പറഞ്ഞു. എന്നാൽ, മറ്റൊരു കൗൺസിലർ വഴി മുനിസിപ്പാലിറ്റിയിൽ അപേക്ഷിച്ചപ്പോൾ 2017 ജൂൺ മാസത്തിൽ പെൻഷൻ പാസായിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു. എന്നാൽ, പെൻഷൻ തുക ഇതുവരെ ലഭിച്ചിട്ടില്ല. പാലക്കാട് നഗരത്തിൽ മിഷൻ സ്കൂളിന് സമീപത്തുള്ള സ്റ്റേറ്റ് ബാങ്ക് ശാഖയിലാണ് അക്കൗണ്ട് എടുത്തിട്ടുള്ളത്. സ്വർണപ്പണിക്കാരനായിരുന്ന തനിക്ക് ഇപ്പോൾ ജീവിക്കാനുള്ള ആശ്രയം മകൾക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനമാണെന്നും സംഭവത്തിൽ ധനകാര്യ വകുപ്പ് മന്ത്രി ടി.എം. തോമസ് ഐസക്കിനുൾെപ്പടെ പരാതി നൽകിയിട്ടുണ്ടെന്ന് നടേശൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.