കേരളോത്സവം: ഗ്രാൻറ് വിതരണം 25 മുതൽ

പാലക്കാട്: 2017ലെ കേരളോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന യുവജനക്ഷേമ ബോർഡി​െൻറ ഗ്രാൻറ് 25 മുതൽ ജില്ല പഞ്ചായത്തിലെ ജില്ല യുവജന കേന്ദ്രത്തിൽനിന്ന് വിതരണം ചെയ്യും. ഫോൺ: 04912505190. വാർഷിക ജനറൽബോഡി പാലക്കാട്: മലബാർ സിമൻറ്സ് എംപ്ലോയീസ് അസോസിയേഷൻ 31ാം വാർഷിക ജനറൽ ബോഡി ചേർന്നു. വർക്കിങ് പ്രസിഡൻറ് സി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി.കെ. ശ്രീകണ്ഠൻ, കളത്തിൽ കൃഷ്ണൻകുട്ടി, സതീശൻ വട്ടപ്പാറ, ജാഫർ അലി, റസാഖ്, എ. രാധാകൃഷ്ണൻ, ജി. വിഷ്ണുദാസ്, എം.വി. രാധാകൃഷ്ണൻ, സെൽവരാജ്, അഴകുണ്ണി എന്നിവർ സംസാരിച്ചു. ശിൽപശാലയും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസും പാലക്കാട്: കൽമണ്ഡപത്തുള്ള മാനവ വികസന കേന്ദ്രമായ 'സമഗ്ര'യിൽ വ്യക്തിത്വ വികസന ശിൽപശാലയും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസും ആരംഭിച്ചു. പാലക്കാട് നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. പാലക്കാട് സി.ഡബ്ല്യു.സി ചെയർമാൻ ഫാ. ഡോ. ജോസ് പോൾ അധ്യക്ഷത വഹിച്ചു. 'സമഗ്ര' ഡയറക്ടർ ഫാ. ജോർജ് പുത്തൻചിറ, റോട്ടോറിയൻ വിജയ്, എബ്രഹാം ലിങ്കൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.