'മന്ത്രിയുടെ പിരിവ് സി.പി.എമ്മി‍െൻറ ജാള്യം മറക്കാൻ'

തിരൂർ: താനൂരിൽ മന്ത്രി കെ.ടി. ജലീലി‍​െൻറ നേതൃത്വത്തിൽ നടക്കുന്ന പിരിവ് സി.പി.എം പ്രവർത്തകർ കേസുകളിലകപ്പെട്ട ജാള്യം മറക്കാനാണെന്ന് താനൂർ ബ്ലോക്ക്് കോൺഗ്രസ് കമ്മിറ്റി നേതാക്കൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. താനൂരിലെ അക്രമങ്ങളിൽ കോൺഗ്രസിന് പങ്കിെല്ലന്നും നേതാക്കൾ അറിയിച്ചു. അറസ്റ്റിലായവരിൽ ഭൂരിഭാഗവും സി.പി.എം പ്രവർത്തകരാണ്. ഹർത്താലിനെ വളരെ ലാഘവത്തോടെയാണ് സർക്കാറും ആഭ്യന്തര വകുപ്പും കണ്ടത്. താനൂരിൽ നാമമാത്ര പൊലീസാണ് ഹർത്താലിലുണ്ടായത്. സമാധാനം പുനഃസ്ഥാപിക്കാൻ കോൺഗ്രസ് സമാധാന സന്ദേശയാത്ര നടത്തുമെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് വൈ.പി. ലത്തീഫ്, വൈസ് പ്രസിഡൻറുമാരായ സി.പി. ഉമ്മർ, കെ. ജയപ്രകാശ്, സെക്രട്ടറി റസാഖ് കമ്മുട്ടകത്ത് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.