തിരൂർ: . തിരൂർ തെക്കുംമുറി കാലടിവാലിയിൽ സുനിലാണ് വൃക്ക മാറ്റിവെക്കാൻ സുമനസ്സുകളുടെ കാരുണ്യം തേടുന്നത്. ഭാര്യയും രണ്ട് മക്കളും പ്രായമായ മാതാവും അടങ്ങുന്ന കുടുംബത്തിെൻറ അത്താണിയാണ് സുനിൽ. ഇദ്ദേഹം രോഗബാധിതനായതോടെ കുടുംബം ദുരിതത്തിലാണ്. നിത്യവൃത്തിക്കു പോലും വകയില്ലാത്ത ഇവർക്ക് ചികിത്സ ചെലവ് കണ്ടെത്താനാവുന്നില്ല. ഡയാലിസിസിലൂടെയാണ് ജീവൻ നിലനിർത്തുന്നത്. വൃക്ക മാറ്റിവെക്കലിന് സഹായം തേടി നാട്ടുകാർ സമിതി രൂപവത്കരിച്ചു. ടി.പി. കുഞ്ഞികോയാമുട്ടി (ചെയർ), എൻ.പി കൃഷ്ണകുമാർ (കൺ), സി.പി. ഹനീഫ ഹാജി (ട്രഷ) എന്നിവരാണ് ഭാരവാഹികൾ. ഫോൺ: 9446358323. സമിതിയുടെ പേരിൽ തിരൂർ സിൻഡിക്കേറ്റ് ബാങ്ക് ശാഖയിൽ SB 46002010000237 നമ്പറിൽ (IFS CODE: SYNB0004600) അക്കൗണ്ട്്്് തുടങ്ങിയിട്ടുണ്ടെന്ന്് ഭാരവാഹികളായ എൻ.പി. കൃഷ്ണൻ, സി.പി. ഹനീഫ ഹാജി, ഇ. കൃഷ്ണൻ, വി. നന്ദൻ, ഒ. ഉമ്മർ, സി.പി. അബ്ദുൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.