സി.പി.എമ്മി​െൻറ ഔദ്യോഗിക ലൈന്‍ കോണ്‍ഗ്രസ്​ ലോബി അട്ടിമറിച്ചു ^കുമ്മനം രാജശേഖരന്‍

സി.പി.എമ്മി​െൻറ ഔദ്യോഗിക ലൈന്‍ കോണ്‍ഗ്രസ് ലോബി അട്ടിമറിച്ചു -കുമ്മനം രാജശേഖരന്‍ പാലക്കാട്: കോണ്‍ഗ്രസുമായി നീക്കുപോക്ക് പാടില്ലെന്ന് പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും പലതവണ ആവര്‍ത്തിച്ച രാഷ്ട്രീയ ലൈന്‍ അട്ടിമറിച്ചത് സി.പി.എമ്മിനകത്തെ കോണ്‍ഗ്രസ് ലോബിയുടെ വിജയമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വാർത്തക്കുറിപ്പിൽ ആരോപിച്ചു. രാഷ്ട്രീയവും സംഘടനാപരവുമായ ശോഷണത്തെ കുറിച്ച് സ്വയംവിമര്‍ശനം നടത്തുന്നതിന് പാര്‍ട്ടി കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും ചട്ടപ്പടി ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസുകള്‍ കോണ്‍ഗ്രസിനോടുള്ള സമീപനം മാത്രം ചര്‍ച്ച ചെയ്യുന്നതിനുള്ള വേദിയായി ചുരുങ്ങുന്നത് സി.പി.എം നേരിടുന്ന ആശയദാരിദ്ര്യമാണ് വ്യക്തമാക്കുന്നത്. ഒരേ രാഷ്ട്രീയ ലൈനില്‍ രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതി​െൻറ യുക്തി വിശദീകരിക്കാന്‍ ഇരു നേതൃത്വവും തയാറാകണം. ബംഗാളിലെ അനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കാന്‍ സി.പി.എം തയാറായിട്ടില്ല. ദേശീയതലത്തില്‍ രൂപം കൊള്ളുന്ന സി.പി.എം-കോണ്‍ഗ്രസ് സഖ്യവും കേരളത്തിലെ സി.പി.എമ്മിനെ കാത്തിരിക്കുന്നത് ബംഗാളിലെ ദുരനുഭവം തന്നെയാണെന്നും കുമ്മനം ഓർമിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.