'മദ്യനയം മനുഷ്യത്വ വിരുദ്ധം'

പരപ്പനങ്ങാടി: ഇടതുസർക്കാറി​െൻറ മദ്യനയം മനുഷ്യത്വവിരുദ്ധവും അപലപനീയവുമാെണന്ന് കേരള മദ്യനിരോധന സമിതി തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി കുറ്റപ്പെടുത്തി. യു.ഡി.എഫ് സർക്കാറി​െൻറ മദ്യനയം പിന്തുടർന്ന് ഘട്ടം ഘട്ടമായെങ്കിലും സമ്പൂർണ മദ്യനിരോധനം നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡൻറ് യാക്കൂബ് കെ. ആലുങ്ങൽ അധ്യക്ഷത വഹിച്ചു. കടവത്ത് മൊയ്തീൻ കുട്ടി, കാട്ടുങ്ങൽ അലവിക്കുട്ടി മാസ്റ്റർ, എം. കേശവൻ, എം. ബാലകൃഷ്ണൻ, സി.കെ. കുഞ്ഞിമുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.