സൈക്കിള്‍ സന്ദേശയാത്ര സമാപിച്ചു

കാളികാവ്: മലയോരം സൈക്കിള്‍ ക്ലബും വണ്ടൂര്‍ കെ.സി.എച്ച്.എഫി​െൻറയും ആഭിമുഖ്യത്തില്‍ നടന്ന സൈക്കില്‍ സന്ദേശയാത്ര സമാപനം കാളികാവില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഖാലിദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പഴയ കാല സൈക്കിള്‍ യാത്രക്കാരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ. നജീബ് ബാബു അധ്യക്ഷത വഹിച്ചു. ഡോ. ലതീഫ് പടിയത്ത്, വണ്ടൂര്‍ താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ. അബ്ദുറഊഫ്, ബ്ലോക്ക് പഞ്ചായത്തംഗം ജോജി കെ. അലക്‌സ്, സി. ഷൗക്കത്തലി, സി. ആബിദ്, ടി .ബഷീര്‍ മാസ്റ്റര്‍, നൗഫല്‍, കെ. കുഞ്ഞാപ്പഹാജി, കുഞ്ഞുമുഹമ്മദ് അഞ്ചച്ചവിടി, ഇ.പി. അസീസ് എന്നിവർ സംസാരിച്ചു. മൂസകുട്ടി അടക്കാകുണ്ട്, സി.കെ. നാസര്‍, സക്കീര്‍ അടക്കാക്കുണ്ട്, ഹുസൈൻ, കെ. ഹാഫിസ് മുഹമ്മദ്, സി.പി. ഉമ്മര്‍ അഞ്ചച്ചവിടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.