ബോധവത്കരണ ക്ലാസ്

മലപ്പുറം: ഗ്ലോബൽ ഹോമിയോപതി ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണ അൽ ഹസ്‌മി കോംപ്ലക്സിൽ (പട്ടാമ്പി റോഡ്) ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ 11 വരെ അലർജി, ആസ്ത്മ, ജീവിതജന്യ രോഗങ്ങൾ (പ്രമേഹം, രക്തസമ്മർദം, അമിതവണ്ണം) എന്നിവയെ കുറിച്ചും ഹോമിയോ ചികിത്സരീതികളെക്കുറിച്ചും ഡോ. ശ്രീവൽസ് മേനോൻ സൗജന്യ ബോധവത്കരണ ക്ലാസ് നടത്തും. ഈ വിഷയത്തിൽ യൂറോപ്യൻ ഹോമിയോപതിക് കോൺഗ്രസിൽ ഉൾെപ്പടെ നിരവധി പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ഗവേഷണങ്ങൾ നടത്തുകയും ഇരുപതിലേറെ രാജ്യങ്ങളിൽനിന്നുള്ള രോഗികളെ ചികിത്സിക്കുകയും ചെയ്ത അനുഭവസമ്പത്തുള്ള ഡോ. ശ്രീവൽസ് മേനോൻ, അന്താരാഷ്ട്രതലത്തിൽ ലാഭേച്ഛ കൂടാതെ ഹോമിയോപതിയുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഗ്ലോബൽ ഹോമിയോപതി ഫൗണ്ടേഷ​െൻറ സ്ഥാപകനും ഡയറക്ടറും മാനേജിങ് ട്രസ്റ്റിയുമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറോളം പേർക്കാണ് ക്ലാസിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. ഫോൺ: 8592066632.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.