അനാഥശാലകളുടെ സേവനങ്ങള്‍ മഹത്തരം ^മഞ്ഞളാംകുഴി അലി എം.എൽ.എ

അനാഥശാലകളുടെ സേവനങ്ങള്‍ മഹത്തരം -മഞ്ഞളാംകുഴി അലി എം.എൽ.എ മങ്കട: സമൂഹത്തിൽ അനാഥശാലകള്‍ നിര്‍വഹിക്കുന്ന സേവനങ്ങള്‍ മഹത്തരമാണെന്നും എന്നാല്‍, സര്‍ക്കാറി​െൻറ പുതിയ നിബന്ധനകള്‍ അനാഥശാല പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും മഞ്ഞളാംകുഴി അലി എം.എല്‍.എ പറഞ്ഞു. മങ്കട അനാഥശാല നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനാഥശാല പ്രസിഡൻറ് വി. അബ്ദുല്ല മാസ്റ്റർ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഉമ്മര്‍ തയ്യില്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി എ. മുഹമ്മദലി മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ടീച്ചിങ് എയ്ഡ് മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ഇഖ്ബാല്‍ മങ്കട, 2018ലെ റിപ്പബ്ലിക് ഡേ പ്രൈം മിനിസ്റ്റര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ പി.കെ. സുഹൈല്‍, ടീച്ചിങ് മാന്വല്‍ സംസ്ഥാന ജേതാവ് സി.പി. ഹാരിസ് എന്നിവരെ ആദരിച്ചു. സി.കെ. അബ്ദുല്‍ മജീദ് സ്വലാഹി, പ്രഫ. യു.പി. യഹ്‌യഖാന്‍, എ. സിദ്ദീഖ് ഹസ്സന്‍ മൗലവി, എ. ഇബ്രാഹിം മാസ്റ്റര്‍, തയ്യില്‍ കമ്മാലി, എം. അസ്‌ലം മാസ്റ്റര്‍, കൂട്ടപ്പുലാന്‍ കുഞ്ഞുഹാജി, എ. ബശീറുദ്ദീന്‍ മാസ്റ്റര്‍, വി. അബൂബക്കര്‍ എൻജിനീയര്‍, പി.ടി. അബൂബക്കര്‍ ഹാജി, പറച്ചികോട്ടില്‍ കോയണ്ണി, പി. ജമാലുദ്ദീന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.