സെൽ മാറ്റി; തടവുകാരൻ ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചു

പാലക്കാട്: സെൽ മാറ്റിയതിൽ ക്ഷുഭിതനായ കൊലക്കേസ് പ്രതി ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചു. പാലക്കാട് സബ് ജയിലിൽ ശനിയാഴ്ചയാണ് സംഭവം. രാവിലെ പത്തോടെ സെല്ലിൽനിന്ന് മറ്റൊരു സെല്ലിലേക്ക് മാറ്റാനെത്തിയ ഉദ്യോഗസ്ഥരെയാണ് റിമാൻഡിൽ കഴിയുന്ന വിഷ്ണു (25) ആക്രമിച്ചത്. ആക്രമണത്തിൽ പോൾ സെൽവരാജ്, രാജേഷ്, സിബു എന്നിവർക്ക് പരിക്കേറ്റു. ഇവർക്ക് പ്രാഥമിക ചികിത്സ നൽകി. മൂന്ന് വർഷമായി ഇയാൾ പാലക്കാട് സബ് ജയിലിലെ റിമാൻഡ് തടവുകാരനാണ്. കുറച്ചു ദിവസമായി ആക്രമണ സ്വഭാവം കാണിച്ചിരുന്നതായി സൂചനയുണ്ട്. ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് ഇയാൾക്കെതിരെ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു. നിരവധി കേസുകളിൽ പ്രതിയായ വിഷ്ണു പാലക്കാട് സിവിൽ സ്റ്റേഷന് സമീപത്താണ് താമസിച്ചിരുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കൾ ഉപേക്ഷിച്ച ഇയാൾ ഏറെക്കാലം തൃശൂർ ജുവനൈൽ ഹോമിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.