എഴുവന്തലയിൽ അപകടങ്ങൾ പതിവാകുന്നു

ചെർപ്പുളശ്ശേരി: കൊപ്പം-പേങ്ങാട്ടിരി റോഡിലെ എഴുവന്തല വായനശാല മുതൽ ഇടുത്തറ വരെയുള്ള ഭാഗങ്ങളിൽ അപകടം പതിവാകുന്നു. പേങ്ങാട്ടിരി മുതൽ ഇടുത്തറ വരെ പി.കെ. ശശി എം.എൽ.എയുടെ വികസന ഫണ്ടിൽനിന്ന് തുക വിനിയോഗിച്ച് റബറൈസ് ചെയ്തിരുന്നു. ഇതിൽ ഈ ഭാഗം നിലവിലുള്ള റോഡിൽനിന്ന് രണ്ട് മുതൽ മൂന്ന് അടി വരെ ഉയർത്തിയാണ്‌ റോഡ് റബറൈസ് ചെയ്തത് റോഡി‍​െൻറ ഇരുവശങ്ങളും മണ്ണിട്ട് നികത്താത്തതിനാൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. അമിത വേഗതയിൽ വരുന്ന വാഹനങ്ങളുടെ ഒരുഭാഗം റോഡിൽനിന്ന് തെന്നിയാൽ മറിയാനിടവരും. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കൊപ്പം ആമയൂർ ഭാഗത്ത്നിന്ന് വേങ്ങശ്ശേരിയിലേക്ക് പോകുകയായിരുന്ന സ്കോർപ്പിയോ വാൻ രണ്ട് തവണ കീഴ്മേൽ മറിഞ്ഞു. വേങ്ങശ്ശേരി സ്വദേശികളായ യാത്രക്കാർ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന സതീഷ്, ഭാര്യ ആരതി, മകൻ അഞ്ച് വയസ്സുകാരൻ അനയ് എന്നിവരാണ് അപകടത്തിൽപെട്ടത്. പരിക്കുകൾ നിസ്സാരമാണ്. പേങ്ങാട്ടിരിയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം വയനാട്ടിൽനിന്ന് കോങ്ങാട്ടിലേക്ക് പോയിരുന്ന ഓമ്നി വാനും അപകടത്തിൽ പെട്ടിരുന്നു. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നവർ അപകടത്തിൽ പെടുന്നത് നിത്യ കാഴ്ചയാണ്. ബസിൽനിന്ന് ഇറങ്ങുമ്പോൾ യാത്രക്കാർ വീഴുന്നതും പതിവാണ്. റോഡി‍​െൻറ ഇരുവശങ്ങളിലും ഒരടി ഉയരത്തിൽ പടവ് നിർമിച്ച് മണ്ണിട്ട് നികത്തണമെന്നാണ് പൊതുജനാവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.