റമദാന് മുമ്പായി ബോധവത്​കരണം

മലപ്പുറം: റമദാൻ മാസത്തിന് മുമ്പായി സുരക്ഷിത കുടിവെള്ളം, ഗ്രീൻ േപ്രാട്ടോകോൾ, ഫാസ്റ്റ് ഫുഡ് ദോഷങ്ങൾ എന്നിവ സംബന്ധിച്ച് പള്ളികൾ, മത സംഘടനകൾ എന്നിവ മുഖാന്തരം ബോധവത്കരണ പരിപാടി നടത്തും. പൊലീസ് െട്രയിനിങ് സ​െൻറർ, നവോദയ, സെൻട്രൽ സ്കൂൾ, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം, പ്രവൃത്തി സ്ഥലം എന്നിവിടങ്ങളിൽ പ്രത്യേക പരിശോധന ക്യാമ്പ് നടത്താനും തീരുമാനമുണ്ട്. മലമ്പനി ദിനാഘോഷത്തി​െൻറ ഭാഗമായി നടത്തുന്ന പരിപാടികളുടെ ജില്ലതല ഉദ്ഘാടനം മേയ് 25ന് വേങ്ങരയിൽ നടക്കും. വാർഡുകളിലും മറ്റും കൊതുകുവല ഉപയോഗം ഉറപ്പുവരുത്തുക. പൊതുകിണർ, വിദ്യാലയങ്ങളിലെ കിണർ എന്നിവക്ക് വല സ്ഥാപിക്കുക, ചുറ്റുമതിലിൽ മലമ്പനി സന്ദേശ പ്രചാരണം നടത്തുക എന്നിവയാണ് കർമ പരിപാടികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.