സ്കൂൾ ലാബിലെ കമ്പ‍്യൂട്ടർ കത്തി നശിച്ച നിലയിൽ

നിലമ്പൂർ: വഴിക്കടവ് മണിമൂളി സി.കെ.എച്ച്.എസ് സ്കൂൾ ലാബിലെ കമ്പ‍്യൂട്ടർ കത്തിനശിച്ചു. എൽ.പി വിഭാഗം ലാബിലെ കമ്പ‍്യൂട്ടറുകളിലൊന്നാണ് നശിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചിന് അടച്ചിട്ട ലാബിൽ നിന്നും കറുത്ത പുക ഉയരുന്നതുകണ്ട് പള്ളിവികാരിയും നാട്ടുകാരുമെത്തിയപ്പോൾ ലാബിൽ തീ പടരുന്നത് കണ്ടു. ഉടനെ തീ അണക്കുകയായിരുന്നു. ലാബിൽ മറ്റു അഞ്ച് കമ്പ‍്യൂട്ടറുകളും ടി.വിയുമുണ്ടായിരുന്നെങ്കിലും പെട്ടന്ന് തീ അണച്ചതിനാൽ ഇവക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. വൈദ്യുതി സർക‍്യൂട്ട് മൂലമാണ് തീ പടർന്നതെന്നാണ് കരുതിയിരുന്നത്. പിറ്റേദിവസം പ്രധാനാധ‍്യാപികയുടെയും പി.ടി.എ പ്രസിഡൻറി‍​െൻറയും സാന്നിധ‍്യത്തിൽ കമ്പ‍്യൂട്ടർ ലാബ് തുറന്ന് പരിശോധന നടത്തിയപ്പോൾ ഷോർട്ട് സർക‍്യൂട്ട് മൂലമല്ല തീപിടിത്തമെന്ന് മനസ്സിലായി. അടുത്ത കാലത്തായി സ്കൂൾ കോമ്പൗണ്ടിൽ സാമൂഹിക വിരുദ്ധ ശല്യം വർധിച്ചതായി നാട്ടുകാർ പരാതിപ്പെട്ടു. ഇതോടെ സ്കൂൾ അധികൃതർ വഴിക്കടവ് പൊലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം തുടങ്ങി. 40,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പി.ടി.എ വക സ്ഥാപിച്ച ലാബാണിത്. ശാസത്രിയ തെളിവെടുപ്പ് നടത്തി അന്വേഷണം ഊർജ്ജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.