'ബാഹ്യമായ ധ്വംസനത്തെകൊണ്ട് നശിക്കുന്നതല്ല സനാതന ധർമം'

പൂക്കോട്ടുംപാടം: ബാഹ്യമായ ധ്വംസനത്തെകൊണ്ട് നശിക്കുന്നതല്ല സനാതന ധർമമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദ പുരി സ്വാമികള്‍. പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തില്‍ നടക്കുന്ന മഹാവിഷ്ണു ശ്രീകോവില്‍ ശിലാന്യാസ കര്‍മം നടത്തി ആധ്യാത്മിക പ്രഭാഷണം നടത്തുകയായിരുന്നു സ്വാമികള്‍. രാവിലെ എട്ടുമണിയോടെ വില്ല്വത്ത് ക്ഷേത്രത്തിലെത്തിയ സ്വാമികളെ ഭരണസമിതി പ്രസിഡൻറ് മറ്റത്തില്‍ രാധാകൃഷ്ണൻ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. പത്തരക്ക് ക്ഷേത്രത്തിലെ പ്രധാന ശ്രീ കോവിലുകളിൽ ഒന്നായ മഹാവിഷ്ണു ശ്രീകോവിലിന് ക്ഷേത്രം തന്ത്രിമാരായ മൂത്തേടത്ത് മന കെ.എം. ദാമോധരന്‍ നമ്പൂതിരി, കെ.എം. ഗോവിന്ദന്‍ നമ്പൂതിരി എന്നിവരുടെ സാനിധ്യത്തില്‍ വാസ്തു പൂജ നടത്തിയശേഷം ഭക്തജനങ്ങളുടെ നാമജപമന്ത്രധ്വനിയില്‍ ചിദാനന്ദപുരി സ്വാമികള്‍ ശിലാന്യാസ കര്‍മം നിര്‍വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ കെ.പി. സുബ്രഹ്മണ്യന്‍, കെ. സതീശന്‍, കരിമ്പില്‍ രാധാകൃഷന്‍, ചക്കനാത്ത് ശശികുമാര്‍, സി. ദിലീപ് കുമാര്‍, കെ. ജയപ്രകാശ്, അയനിക്കോടന്‍ മുരളീധരന്‍, ടി.കെ. സതീശൻ എന്നിവര്‍ നേതൃത്വം നല്‍കി. ഫോട്ടോppm1 പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തില്‍ മഹാവിഷ്ണു ശ്രീകോവില്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദ പുരി സ്വാമികള്‍ ശിലാന്യാസം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.