ആദ്യ അലൈൻമെൻറിലുള്ള സർവേ ശനിയാഴ്ച

വള്ളിക്കുന്ന്: ദേശീയപാത വികസനത്തിന് നേരത്തെ തയാറാക്കിയ അലൈൻമ​െൻറ് പ്രകാരമുള്ള സർവേ നടപടികൾ ശനിയാഴ്ച നടക്കും. ഗൃഹസംരക്ഷണ സമിതി നേതാക്കളുമായും നാട്ടുകാരുമായും നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ഡെപ്യൂട്ടി കലക്ടർ ഉറപ്പു നൽകിയത്. രണ്ട് അലൈൻമ​െൻറി​െൻറയും റിപ്പോർട്ട് ദേശീയപാത അധികൃതർ സർക്കാരിന് കൈമാറും. ഇതിൽ ജനവാസ മേഖല ഒഴിവാക്കി ഏറ്റവും കുറച്ചു നഷ്ടങ്ങൾ ഉണ്ടാവുന്ന അലൈൻമ​െൻറാണ് തിരഞ്ഞെടുക്കുക എന്ന് മന്ത്രി ഉറപ്പ് നൽകുകയും ചെയ്തിരുന്നു. അട്ടിമറിക്കപ്പെട്ട അലൈൻമ​െൻറ് നടപ്പിൽ വരുത്തുക, ഇടിമുഴിക്കൽ അങ്ങാടി പൂർണമായും തകർത്തുകൊണ്ടുള്ള അലൈൻമ​െൻറ് മരവിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇടിമുഴിക്കൽ ഗൃഹസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തിന് മുന്നിൽ കുടിൽ കെട്ടി സമരവും നടത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.