പ്രതിഷേധ സംഗമം

കാളികാവ്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വർധിച്ചുവരുന്ന അക്രമങ്ങള്‍ക്കെതിരെ സാഹിതി കലാസാഹിത്യ ജനകീയകൂട്ടായ്മ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. 10 മീറ്റര്‍ കാന്‍വാസില്‍ നടത്തിയ ജനകീയ ഒപ്പുശേഖരണത്തോടെ സമാപിച്ചു. കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നജീബ് ബാബു ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ നൂറുകണക്കിന് സ്ത്രീകളടക്കം അഞ്ഞൂറിലധികം ആളുകള്‍ പങ്കാളികളായി. സാഹിതി രക്ഷാധികാരി ശറഫുദ്ദീന്‍ കാളികാവ് അധ്യക്ഷത വഹിച്ചു. പി. സമീദ്, അഷ്‌റഫ് ദോസ്ത്, ഗിരീഷ് മാരേങ്ങലത്ത്, രജീഷ് കാളികാവ്, രാജേഷ് അമരമ്പലം എന്നിവര്‍ സംസാരിച്ചു. സാഹിതി ചെയര്‍മാന്‍ ശിഹാബ് പറാട്ടി, ജസീന, ഷാനിബ, ആരിഫ് ജുമാന്‍, ടി.പി. ഫൈസല്‍, സെക്കീർ ഹുസൈന്‍ അടക്കാക്കുണ്ട് എന്നിവര്‍ നേതൃത്വം നല്‍കി. പടം- സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടന്ന കൈയേറ്റങ്ങള്‍ക്കെതിരെ കാളികാവില്‍ സാഹിതി നടത്തിയ പ്രതിഷേധം പഞ്ചായത്ത് പ്രസിഡൻറ് നജീബ് ബാബു ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.