നെറ്റ് കണക്​ഷന്‍ പണിമുടക്കി; വേങ്ങര രജിസ്​റ്റര്‍ ഓഫിസില്‍ രജിസ്ട്രേഷന്‍ മുടങ്ങി

വേങ്ങര: പൈപ്പ്‌ലൈന്‍ തൊഴിലാളികള്‍ അശ്രദ്ധയോടെ റോഡരികുകള്‍ വെട്ടിപ്പൊളിച്ചതിനാല്‍ ടെലിഫോണ്‍ ലൈനുകള്‍ താറുമാറായി. ഇൻറര്‍നെറ്റ് കണക്ഷനും തകരാറായതോടെ രജിസ്റ്റര്‍ ഓഫിസിലെ ആധാരം രജിസ്ട്രേഷനും മുടങ്ങി. ശനി, ഞായര്‍ അവധികൾക്കും തിങ്കളാഴ്ചത്തെ അപ്രഖ്യാപിത ഹര്‍ത്താലിനും പിന്നാലെയാണ് സാേങ്കതികത്തകരാറും വില്ലനായത്. തിങ്കളാഴ്ച രാത്രിയോടെ ഇൻറര്‍നെറ്റ് കണക്ഷന്‍ പണിമുടക്കിയതോടെ ചൊവ്വാഴ്ചയും രജിസ്ട്രേഷന്‍ നടന്നില്ല. തകരാറുകള്‍ തീര്‍ത്ത് ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നരയോടെയാണ് രജിസ്ട്രേഷന്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞത്. മുക്ത്യാര്‍ പ്രമാണപ്രകാരം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ചയും ബുധനാഴ്ചയുമൊക്കെ വിദേശത്തേക്ക് തിരിച്ചുപോവേണ്ടവരുടെ രജിസ്ട്രേഷനുകള്‍ തിരൂരങ്ങാടി രജിസ്റ്റര്‍ ഓഫിസിലേക്ക് അയച്ചതായി വേങ്ങര രജിസ്ട്രാര്‍ ഫിറോസ്‌ പറഞ്ഞു. ടെലികോം വകുപ്പി​െൻറ കേബിളുകള്‍ മുൻകരുതലില്ലാതെ മുറിച്ചിട്ടതാണ് ഇൻറര്‍നെറ്റ് കണക്ഷന്‍ തകരാറാക്കിയതെന്നറിയുന്നു. കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് റോഡരികില്‍ അശ്രദ്ധമായി റോഡുകള്‍ വെട്ടിപ്പൊളിച്ച് ചാല് കീറിയതാണ് പ്രശ്നമായത്‌. മാത്രമല്ല, പൈപ്പ്‌ലൈന്‍ കീറിയപ്പോള്‍ മുറിഞ്ഞ കേബിളുകള്‍ മണ്ണിട്ട്‌ മൂടിയത് തകരാര്‍ എവിടെ എന്ന് കെണ്ടത്താൻ താമസമുണ്ടാക്കിയെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.