ദേശീയപാത: ബദൽ രൂപരേഖ സമർപ്പിച്ചു

മലപ്പുറം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ ജനപ്രതിനിധികൾ ജില്ല കലക്ടർക്ക് ബദൽ രൂപരേഖയും നിർദേശങ്ങളും സമർപ്പിച്ചു. തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രിയുടെ ചേംബറിൽ നടന്ന സർവകക്ഷി യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിനും വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കലക്ടർ അമിത് മീണ വിളിച്ച യോഗത്തിലാണ് എം.എൽ.എമാർ ബദൽ നിർദേശങ്ങൾ സമർപ്പിച്ചത്. നിലവിലെ പാതയുടെ ഇരുവശത്തുമുള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്തണമെന്നും തികയാത്തത് മാത്രം സ്വകാര്യവ്യക്തികളിൽനിന്ന് ഏറ്റെടുക്കണമെന്നും എം.എൽ.എമാർ ആവശ്യപ്പെട്ടു. 2013ലെ അലൈൻമ​െൻറ് വെച്ച് പൊതുജനങ്ങൾക്ക് സ്വീകാര്യമായ ചില മാറ്റങ്ങളും നിർദേശിക്കപ്പെട്ടു. ജനങ്ങളുടെ ബുദ്ധിമുട്ട് കുറച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാൻ കലക്ടറോട് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ബദൽ രൂപരേഖയും മറ്റും പരിശോധിച്ച് ദേശീയപാത വിഭാഗത്തിന് അയച്ചുകൊടുക്കുമെന്ന് കലക്ടർ അറിയിച്ചു. പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന് തീരുമാനങ്ങളും അറിയിക്കും. അതോറിറ്റിയുടെ സാേങ്കതിക പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരുമാനം. ദേശീയ പാത വിഭാഗം ആവശ്യപ്പെടുേമ്പാൾ ബദൽ പാതയുടെ ഗ്രൗണ്ട് സർവേ നടത്തും. എന്നാൽ, നിലവിലെ സർേവ നടപടികൾ നിർത്തിവെക്കില്ലെന്നും സർവേയുമായി എല്ലാവരും സഹകരിക്കണമെന്നും ജില്ല കലക്ടർ ആവശ്യപ്പെട്ടു. ചേലേമ്പ്ര, പള്ളിക്കൽ, മുന്നിയൂർ, എ.ആർ നഗർ, പെരുമണ്ണ-ക്ലാരി, എടരിക്കോട്, മാറാക്കര, ആതവനാട് പഞ്ചായത്തുകൾ, വളാഞ്ചേരി, പൊന്നാനി, തിരൂരങ്ങാടി നഗരസഭകൾ എന്നിവിടങ്ങളിലെ ജനപ്രതിനിധികൾ യോഗത്തിനെത്തി. കലക്ടറേറ്റിൽ നടന്ന യോഗത്തിൽ എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, കെ.എൻ.എ. ഖാദർ, സി. മമ്മുട്ടി, പി.കെ. അബ്ദുറബ്ബ് എന്നിവരും െഡപ്യൂട്ടി കലക്ടർമാരായ ഡോ. ജെ.ഒ. അരുൺ, ജയശങ്കർ പ്രസാദ് തുടങ്ങിയവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.