കേരള എസ്​റ്റേറ്റ് വില്ലേജിൽ ഭൂമി രജിസ്ട്രേഷനും പോക്കുവരവും സ്വീകരിക്കാൻ നടപടികളായില്ല

തുവ്വൂർ: കരുവാരകുണ്ട് കേരള എസ്റ്റേറ്റ് വില്ലേജിലെ ഭൂമി രജിസ്ട്രേഷനും പോക്കുവരവും സ്വീകരിക്കാൻ നടപടികളായില്ല. ഇതൊടെ അനുവദിച്ചുകിട്ടിയ സ്ഥലത്ത് വീടു നിർമിക്കാനാവാതെ ധനലക്ഷ്മിയും കുടുംബവും ദുരിതം അനുഭവിക്കുകയാണ്. പ്ലാസ്റ്റിക് പായ വലിച്ചുകെട്ടിയാണ് താമസം. ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ കണ്ണത്ത് മലവാരത്ത് ആർത്തലയിലാണ് പട്ടികജാതിയിൽപ്പെട്ട ധനലക്ഷ്മിയും കുടുംബവും കഴിയുന്നത്. കഴിഞ്ഞ വാർഷിക പദ്ധതിയിൽ കാളികാവ് ബ്ലോക്ക് പട്ടികജാതി ഓഫിസിൽനിന്ന് വീട് നിർമിക്കാൻ മൂന്ന് ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, പിതാവി​െൻറ ഉടമസ്ഥതയിലുള്ള വീട് പൊളിച്ചുമാറ്റി അവിടെയാണ് ധനലക്ഷ്മി വീട് നിർമാണത്തിനുള്ള തറ നിർമിച്ചത്. ഇനി വീടുപണി പൂർത്തീകരിക്കുന്നതിന് പിതാവ് സ്ഥലം ധനലക്ഷ്മിയുടെ പേരിൽ രജിസ്ട്രേഷേൻ ചെയ്തു കൊടുക്കുകയും പോക്കുവരവ് നടത്തുകയും വേണം. എന്നാൽ, കേരള എസ്റ്റേറ്റ് വില്ലേജിലെ 156, 157 ഡിവിഷനിലെ ഭൂമി രജിസ്ട്രേഷനും പോക്കുവരവും നടത്താൻ പാടില്ലെന്ന് കേരള ലാൻഡ് റവന്യു ആക്ട് പ്രകാരം തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതോടെ ഭൂമി കൈമാറ്റം ചെയ്യാനോ വീട് നിർമിക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബം. പ്രായമായ പിതാവും മാതാവും മൂന്ന് സഹോദരങ്ങളും അടങ്ങുന്നതാണ് കുടുംബം. ധനലക്ഷ്മിയുടെ ഭർത്താവ് വിജയഭാസ്ക്കർ കഴിഞ്ഞവർഷം മരണപ്പെട്ടിരുന്നു. ഇതോടെ ധനലക്ഷ്മി കൂലിവേല ചെയ്താണ് കുടുംബത്തെ സംരക്ഷിക്കുന്നത്. പുതിയ വീട് നിർമിക്കാനായി നിലവിലെ വീട് പൊളിച്ചതോടെയാണ് അയൽക്കാരുടെ വീടിനോട് ചെർന്ന പ്ലാസ്റ്റിക് കൂരയിൽ താമസമാക്കേണ്ടി വന്നത്. Danalakshmiyum kudumbavum Photo img 20180417 wa0167
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.