നന്തനാർ സാഹിത്യ പുരസ്​കാരം ഡോ. കെ. ശ്രീകുമാറിന്​

പെരിന്തൽമണ്ണ: നന്തനാരുടെ സ്മരണക്കായി വള്ളുവനാട് സാംസ്കാരിക വേദി ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരം ഡോ. കെ. ശ്രീകുമാറിന്. അദ്ദേഹത്തി​െൻറ 'കഥയില്ലക്കഥ' ബാലസാഹിത്യ നോവലിനാണ് പുരസ്കാരം. 10,000 രൂപയും ശിൽപവും അടങ്ങുന്ന പുരസ്കാരം ഏപ്രിൽ 22ന് അങ്ങാടിപ്പുറം തരകൻ ഹൈസ്കൂളിൽ നന്തനാർ അനുസ്മരണ യോഗത്തിൽ സാഹിത്യകാരൻ സി. രാധാകൃഷ്ണൻ കൈമാറും. കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി എന്നിവയുടേതടക്കം നിരവധി പുരസ്കാരങ്ങൾ ശ്രീകുമാറിന് ലഭിച്ചിട്ടുണ്ട്. എറണാകുളം കണയന്നൂർ സ്വദേശിയും േകാഴിക്കോട് ബാലുശ്ശേരിയിൽ താമസക്കാരനുമാണ്. പുരസ്കാര സമർപ്പണത്തോടനുബന്ധിച്ച് 'എഴുത്തുകാരുടെ ആത്മഹത്യ' എന്നതിൽ എ.ടി. മോഹൻ രാജും 'പുറംവാസി മലയാള സാഹിത്യം' എന്നതിൽ മുസഫർ അഹമ്മദും പ്രബന്ധങ്ങൾ അവതരിപ്പിക്കും. വേദി ഭാരവാഹികളായ അഡ്വ. നിഷാദ് അങ്ങാടിപ്പുറം, സജിത് പെരിന്തൽമണ്ണ, പി. സുധാകരൻ, ഹാരിഫ പുല്ലൂർശൻകാട്ടിൽ, കനകദുർഗ, രാജേഗാപാൽ, ജ്യോതി മാനുഷിക എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.