അവർ തിരികെ നടന്നു; ഓർമകളിലെ ക്ലാസ് മുറികളിലേക്ക്

പെരിന്തൽമണ്ണ: ഗവ. ഹൈസ്കൂളിലെ എൺപത്തിരണ്ട് എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ വിദ്യാർഥികൾ സംഗമിച്ചു. ഓരോ ക്ലാസ് റൂമിനും നൽകിയിരുന്ന ഇരട്ടപ്പേരായ നരിക്കൂട്, ചായപ്പീടിക, തൊഴുത്ത് എന്നിവ സരസമായി ചിലർ ഓർമിച്ചെടുത്തു. പരീക്കുട്ടി മാഷ് അതിഥിയായി. പൂർവ വിദ്യാർഥികളിൽ ഒതുക്കുങ്ങൽ സ്കൂളിലെ പ്രധാനാധ്യാപികയായ പ്രസീത ടീച്ചർ, പരീക്കുട്ടി മാഷ് ക്ലാസ് എടുക്കുമ്പോഴത്തെ ശരീരഭാഷ ഓർമിച്ചെടുത്തത് കൗതുകമുണർത്തി. ഗൾഫിൽ നിന്ന് ഗഫൂർ, സന്തോഷ്, എന്നിവരെത്തി. ബഹ്റൈനിൽ നിന്ന് വരാൻ കഴിയാത്ത അബ്ദുൽ നസീർ വീഡിയോ ചാറ്റിലൂടെ സംവദിച്ചു. ഗ്രൂപ്പി​െൻറ കൺവീനർ ഷീബ ഗോപാൽ, നൂർജഹാൻ, സുലൈഖ, റുഖിയ, സാലിഹ, സന്തോഷ് നായർ, പത്മകുമാർ അനിൽ എന്നിവർ നേതൃത്വം നൽകി. നഗരസഭയുടെ നേതൃത്വത്തിൽ ഇതേ സ്കൂളിലെ 1970 മുതൽ ഇതുവരെയുള്ള ബാച്ചുകളിലെ പൂർവ വിദ്യാർഥികൾ നേരത്തെ സംഗമിച്ചിരുന്നു. മാതൃവിദ്യാലയത്തി​െൻറ ഉന്നമനത്തിനായി പ്രവർത്തിക്കാൻ പ്രതിജ്ഞയെടുത്താണ് പിരിഞ്ഞത്. ഇതേ ഹൈസ്കൂളിൽ പഠിച്ച 82 ബാച്ചുകാർ താഴെ നമ്പറിൽ ബന്ധപ്പെടണം: 7012253601 ഹീറോസ് ഫുട്ബാൾ: വീട്ടിക്കാട് ജേതാക്കൾ പെരിന്തൽമണ്ണ: താഴെക്കോട് ഹീറോസ് ക്ലബ്ബ് സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമ​െൻറിൽ പാസ്ക് പട്ടിക്കാടിനെ 3-1ന് തോൽപ്പിച്ച് ഫ്രൺസ് ആലിക്കൽ വീട്ടിക്കാട് ജേതാക്കളായി. ട്രോഫിയും പ്രൈസ് മണിയും സന്തോഷ് ട്രോഫി താരം മുഹമ്മദ് അഫ്ദാൽ സമ്മാനിച്ചു. ഗോൾ കീപ്പർ: മാജിദ് (വീട്ടിക്കാട്), എമർജിങ് പ്ലെയർ: അബൂബക്കർ ( ഹീറോസ് ), ബെസ്റ്റ് പ്ലെയർ: ശുഹൈബ് എന്നിവരെ തെരഞ്ഞടുത്തു. പഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ. ഫാറൂഖ് എൻ. ഷുക്കൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.