പുലാമന്തോളിൽ കോട്ടെരുമ ശല്യം രൂക്ഷമാവുന്നു

പുലാമന്തോൾ: ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കോട്ടെരുമ ശല്യം രൂക്ഷമാവുന്നു. വേനൽ കടുത്തതും ഇടക്കിടെയുണ്ടായ മഴയുമാണ് ശല്യം രൂക്ഷമാക്കിയത്. റബർ തോട്ടങ്ങളുള്ള മേഖലയിലാണ് ഇവയെ കൂടുതലായി കാണുന്നത്. പകൽസമയം റബർ മരങ്ങളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന ജീവികൾ ഇരുട്ടാവുന്നതോടെ വീടുകളിലേക്ക് കുടിയേറുന്നു. ഇതോടെ ഭക്ഷണം പാകം ചെയ്യാനോ കിടന്നുറങ്ങാനോ പറ്റാത്ത സ്ഥിതിയാണ്. ഉറങ്ങാൻ കിടക്കുന്നവരുടെയും കുഞ്ഞുങ്ങളുടെയും ചെവികൾക്കുള്ളിൽ പലപ്പോഴും ഇവ കയറാറുണ്ട്. തട്ടിമാറ്റുമ്പോള്‍ പുറപ്പെടുവിക്കുന്ന ദ്രാവകം ചൊറിച്ചിലിന് കാരണമാവുകയും ചെയ്യുന്നുണ്ട്. വേനൽമഴ എത്തിയതോടെ ഇവ പതിന്മടങ്ങായി വർധിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പാലൂർ, വടക്കൻപാലൂർ, ചെമ്മലശ്ശേരി, വളപുരം, കുരുവമ്പലം ഭാഗങ്ങളിലെല്ലാം ഇവയുടെ ശല്യം രൂക്ഷമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.