ആധാർ ചോർച്ചക്ക് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനാകും -സുപ്രീംകോടതി

ന്യൂഡൽഹി: ആധാർ വിവരങ്ങളുടെ ചോർച്ചക്ക് തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാനാകുമെന്ന് സുപ്രീംകോടതി. ഫേസ്ബുക്ക് ഉപയോക്തക്കളുടെ വിവരങ്ങൾ ചോർത്തി കേംബ്രിജ് അനലിറ്റിക യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പു ഫലം സ്വാധീനിക്കാൻ ശ്രമിച്ചത് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ച് സംശയം പ്രകടിപ്പിച്ചത്. ഡാറ്റകൾക്ക് രാജ്യത്തി​െൻറ തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാൻ കഴിയുമെന്നത് യാഥാർഥ്യമാണ്. ആധാർ വിവരങ്ങൾ തെരഞ്ഞെടുപ്പു പ്രക്രിയയെ സ്വാധീനിക്കാൻ ഉപയോഗിക്കുകയാണെങ്കിൽ അതിനെ അതിജീവിക്കാൻ ജനാധിപത്യത്തിന് കഴിയുമോയെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സംശയം പ്രകടിപ്പിച്ചു. പ്രശ്നങ്ങൾ പ്രതീകാത്മകമല്ല, യഥാർഥ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഡാറ്റ പരിരക്ഷ നിയമത്തി​െൻറ അഭാവത്തിൽ സുരക്ഷയുടെ കാര്യം എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. ആധാർ പ്രതലം സ്വകാര്യ സ്ഥാപനങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്കായി നൽകുന്നത് എന്തിനാണെന്ന് ഉൾപ്പെടെയുള്ള ചോദ്യങ്ങൾ കോടതി യുനീക് െഎഡൻറിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യക്കും ഗുജറാത്ത് സർക്കാറിനും വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രാകേഷ് ദ്വിവേദിയോട് ചോദിച്ചു. ആധാറി​െൻറ സാധുത ചോദ്യം ചെയ്യുന്ന 27 ഹരജികൾ അഞ്ചു ജഡ്ജിമാരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.