പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്താൻ ജനപ്രതിനിധി സംഘം

വേങ്ങര: നാട്ടിൽ നന്മയുണ്ടാകാനും നല്ല തലമുറയെ വാർത്തെടുക്കാനും പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്താൻ മുന്നിട്ടിറങ്ങുമെന്ന് വേങ്ങരയിൽ നടന്ന ജനപ്രതിനിധി സംഗമം പ്രഖ്യാപിച്ചു. സർവശിക്ഷ അഭിയാൻ വേങ്ങര ബി.ആർ.സിയുടെ കീഴിൽ ഉപജില്ലയിലെ പത്ത് ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കുവേണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ജനപ്രതിനിധി സംഗമത്തിലാണ് പുതിയ പ്രഖ്യാപനം. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചാക്കീരി അബ്ദുൽ ഹഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. കുഞ്ഞാലൻകുട്ടി അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽ കലാം കോയാമു (ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ), വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ ബഷീർ കാലടി, ഷൈബ മണമ്മൽ, സഫിയ റസാഖ്, കെ.പി. സരോജിനി, എൻ. നാസർ എന്നിവർ സംസാരിച്ചു. പരിശീലനത്തിന് ഫിറോസ് ഖാൻ, വ്യാസ് ഭട്ട്, യൂസുഫ്, പി.കെ. അശ്റഫ് എന്നിവർ നേതൃത്വം നൽകി. ബ്ലോക്ക് പ്രോഗ്രാം ഓഫിസർ വി.ആർ. ഭാവന സ്വാഗതവും ട്രെയ്നർ ഇ. രതീഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.