പാട്ടും സദ്യയുമായി ആദിവാസികൾക്കൊപ്പം പൊലീസിെൻറ വിഷു ആഘോഷം

അരീക്കോട്: വടംവലിയും ഗാനമേളയും സദ്യയും ആരോഗ്യ സെമിനാറുമൊക്കെയായി മലപ്പുറം ജനമൈത്രി പൊലീസ് വിഷു ആഘോഷിച്ചത് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ നൂറുകണക്കിന് ആദിവാസികൾക്കൊപ്പം. കക്കാടംപൊയിൽ കരിമ്പ് കോളനിയിലായിരുന്നു വിവിധ ആദിവാസി സങ്കേതങ്ങളിലെ കുട്ടികൾ മുതൽ വയോധികർ വരെയുള്ളവർ പൊലീസുകാർക്കൊപ്പം ആടിയും പാടിയും ആഘോഷം തകർത്തത്. കരിമ്പ്, പന്നിയാൻമല, ചീങ്കണ്ണിപ്പാലി, മൈലാടി, കുരീരി, വെണ്ടേക്ക് ഭാഗങ്ങളിലെ ആദിവാസികളാണ് സംഗമിച്ചത്. ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ആദിവാസി സങ്കേതങ്ങളിൽ പി.എസ്.സി പരിശീലനം നടത്താൻ ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു. നൂറോളം കുടുംബങ്ങൾക്ക് അരി, പച്ചക്കറി, വിഷുക്കോടി തുടങ്ങിയവയും ചടങ്ങിൽ കൈമാറി. രോഗബാധിതരെ മലക്കുതാഴെയെത്തിക്കാൻ സ്ട്രക്ചറും കൈമാറി. എസ്.ഐ സഹദേവ‍​െൻറ നേതൃത്വത്തിലുള്ള ഗാനമേള ആഘോഷത്തിന് മാറ്റുകൂട്ടി. പൊലീസുകാരും ആദിവാസികളും പങ്കെടുത്ത വടംവലിയിൽ പന്നിയൻ മലയിൽനിന്നുള്ള ടീം ജേതാക്കളായി. മഞ്ചേരി സി.ഐ എൻ.ബി. ഷൈജു അധ്യക്ഷത വഹിച്ചു. അരീക്കോട് എസ്.ഐ കെ. സിനോദ്, എസ്.ഐ കുഞ്ഞൻ, എസ്.ഐ രാമൻ, എ.എസ്.ഐ വിജയൻ, സാമൂഹിക പ്രവർത്തക റുഖിയ അശ്റഫ്, സി.പി.ഒ പ്രജീഷ് കുമാർ, ദിനേശൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.