സർക്കാർ ​േഡാക്​ടർമാർ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: പുതുതായി ആരംഭിച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നാവശ്യെപ്പട്ട് സർക്കാർ ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ച് നടത്തിവന്ന സമരം അവസാനിപ്പിച്ചു. മന്ത്രി കെ.കെ. ൈശലജയുമായി കെ.ജി.എം.ഒ.എ തിങ്കളാഴ്ച രാത്രി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകീട്ട് വരെയുള്ള ഒ.പി.യുമായി സഹകരിക്കുമെന്ന് ഡോക്ടർമാർ ഉറപ്പുനൽകി. ഈ കേന്ദ്രങ്ങളില്‍ കുറഞ്ഞത് മൂന്ന് ഡോക്ടര്‍മാരെ ഉറപ്പ് വരുത്തും. പ്രവര്‍ത്തനസജ്ജമായ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ മൂന്ന് ഡോക്ടര്‍മാരുണ്ട്. ഇനിയുള്ള കേന്ദ്രങ്ങളിലും അത് ഉറപ്പുവരുത്തും. ഇവര്‍ അവധിയെടുക്കുേമ്പാൾ പകരം സംവിധാനത്തിന് ജില്ല മെഡിക്കല്‍ ഓഫിസറും ജില്ലാ പ്രോഗ്രാം മാനേജറും നേതൃത്വം നല്‍കുന്ന റിസര്‍വ് ടീം ഉണ്ടാക്കും. രോഗികൾ കൂടുതലുള്ള കേന്ദ്രങ്ങളില്‍ ഘട്ടംഘട്ടമായി ഡോക്ടർമാരെ പുനര്‍വിന്യസിക്കുന്ന കാര്യം ആലോചിക്കും. ആര്‍ദ്രം മിഷ​െൻറ ഭാഗമായ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രായോഗിക വിഷമത പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിച്ച് കെ.ജി.എം.ഒ.എ പ്രതിനിധികള്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തും. മേയ് ആദ്യവാരം മന്ത്രിതല ചര്‍ച്ച നടത്തും. അനധികൃതമായി ജോലിയില്‍ പ്രവേശിക്കാത്തതിന് സസ്‌പെൻഡ് ചെയ്ത ഡോക്ടര്‍ വിശദീകരണം നല്‍കിയാല്‍ നടപടി ഒഴിവാക്കും. അവിചാരിതമായി ഡോക്ടര്‍മാരുടെ സംഘടന നടത്തിയ മിന്നല്‍ സമരത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ മന്ത്രി അമര്‍ഷം രേഖപ്പെടുത്തി. കെ.ജി.എം.ഒ.എ ഭാരവാഹികളായ ഡോ. റൗഫ് എ.കെ., ഡോ. ജിതേഷ് വി., ഡോ. ജോസഫ് ഗോമസ്, ഡോ. ശ്യാംസുന്ദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിങ്കളാഴ്ച ഉച്ചക്കുതന്നെ ചര്‍ച്ചക്ക് തയാറാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നെങ്കിലും സമരം അവസാനിപ്പിക്കാതെ ചര്‍ച്ചക്കില്ലെന്ന് ആരോഗ്യമന്ത്രി നിലപാടെടുത്തതോടെ സമരം തുടരാന്‍ ഡോക്ടര്‍മാർ തീരുമാനിച്ചു. ബുധനാഴ്ച മുതല്‍ കിടത്തിച്ചികിത്സ ബഹിഷ്‌കരിക്കുന്നതടക്കമുള്ള തീരുമാനങ്ങളിലേക്ക് കടക്കാനായിരുന്നു തീരുമാനം. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയ‍​െൻറ നിർദേശാനുസരണം രാത്രി എട്ടോടെ മന്ത്രി ഡോക്ടര്‍മാരെ ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒ.പിക്ക് ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടും പാലക്കാട് കുമരംപുത്തൂരില്‍ സായാഹ്ന ഒ.പിക്ക് വിസമ്മതിച്ച ഡോക്ടറെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചുമായിരുന്നു സമരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.