എയർപോർട്ട്​ എക്​സ്​പോ ഇന്ന്​

കൊണ്ടോട്ടി: വിമാനത്താവളത്തി​െൻറ ചരിത്രം പ്രതിപാദിക്കുന്ന എയർപോർട്ട് എക്സ്പോ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ എട്ടുവരെ കരിപ്പൂർ വിമാനത്താവളത്തിൽ നടക്കും. വിമാനത്താവളത്തി​െൻറ 30ാം വാർഷികത്തോടനുബന്ധിച്ച് ആഭ്യന്തര ടെർമിനലിന് സമീപത്താണ് എക്സ്പോ നടക്കുക. പൊതുജനങ്ങൾക്കും പ്രവേശനമുണ്ടാകുെമന്ന് അധികൃതർ അറിയിച്ചു. വാർഷികാഘോഷം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം നിർവഹിക്കും. ടി.വി. ഇബ്രാഹിം എം.എൽ.എ അധ്യക്ഷത വഹിക്കും. എം.പിമാരായ എം.കെ. രാഘവൻ, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, പി. അബ്ദുൽ ഹമീദ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.