​െപാലീസ് ഭീകര സംഘങ്ങളായി ^എം.എം. ഹസൻ

െപാലീസ് ഭീകര സംഘങ്ങളായി -എം.എം. ഹസൻ എടപ്പാള്‍: സംരക്ഷകരാകേണ്ട പൊലീസ് ജനങ്ങളെ കൊലപ്പെടുത്തുന്ന ഭീകരസംഘങ്ങളായി മാറിയതാണ് പിണറായി ഭരണത്തി​െൻറ വലിയ നേട്ടമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. എടപ്പാളില്‍ നടന്ന ജനമോചന യാത്രയുടെ ജില്ല സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെന്നി െബഹനാന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് അധ്യക്ഷത വഹിച്ചു. ശൂരനാട് രാജശേഖരൻ, ജയ്സൺ ജോസഫ്, സജീവ് ജോസഫ്, പി.ടി. അജയ്മോഹൻ, വി.എ. കരീം, ഇ. മുഹമ്മദ് കുഞ്ഞി, സി. ഹരിദാസ്, യു. അബൂബക്കർ, എം.വി. ശ്രീധരൻ മാസ്റ്റർ, ടി.പി. മുഹമ്മദ്, അഡ്വ. നസറുല്ല, സി.എ. ഖാദർ എന്നിവർ സംസാരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വരൂപിച്ച പ്രവർത്തന ഫണ്ട് കെ.പി.സി.സിക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.