മഞ്ചേരി മെഡിക്കൽ കോളജ് ഒ.പി ഇന്നലെയും താളംതെറ്റി

മഞ്ചേരി: മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒ.പിയിൽ ചൂട് കാരണം വരുത്തിയ പരിഷ്കരണം രോഗികളെ വ്യാഴാഴ്ചയും വലച്ചു. ഡോക്ടർമാർ ഇരിക്കുന്ന ഹാളിലേക്ക് ഒ.പി ടിക്കറ്റെടുത്ത രോഗികളെ മാത്രമാണ് കടത്തിവിട്ടത്. പലരും അകത്തുകടക്കാനാവാതെ ഏറെനേരം പുറത്തുനിന്നു. ഒന്നിലധികം ഒ.പിയിൽ കുട്ടികളെ കാണിക്കാനെത്തിയ രക്ഷിതാക്കളും പ്രയാസപ്പെട്ടു. 13 ഒ.പികളാണ് മെഡിക്കൽ കോളജാശുപത്രിയിലുള്ളത്. ദിനേന രണ്ടായിരത്തിലധികം രോഗികൾ ഇവിടെയെത്തുന്നു. ഡോക്ടറെ കാണാൻ ഒ.പി ടിക്കറ്റിന് വരിനിൽക്കുന്നതും പിന്നീട് ഡോക്ടറെ കാണാൻ വരിനിൽക്കുന്നതും ഒടുവിൽ മരുന്നിന് വരിനിൽക്കുന്നതും ഇതേ ഭാഗത്താണ്. അത്യാസന്നനിലയിലുള്ളവരുമായി ഐ.സി.യുവിലേക്കും രോഗികൾ ലാബിലേക്കും വിവിധ ആവശ്യക്കാർ ഓഫിസിലേക്കും പോവുന്നത് ഇതിലൂടെയാണ്. വേനൽ കടുത്തതോടെ ഒ.പി ഹാളിൽ ഇരിക്കാനാവാത്ത സ്ഥിതിയാണ്. ബുധനാഴ്ച ഡോക്ടർമാർ ഒ.പി നിർമാണത്തിലിരിക്കുന്ന ഷെഡിലേക്ക് മാറ്റി പ്രതിഷേധിച്ചിരുന്നു. ഇതോടെയാണ് രോഗികളെ അകത്തേക്ക് വിടുന്നതിൽ നിയന്ത്രണം വരുത്തിയത്. വേനൽ കഴിയുന്നതുവരെ പ്രയാസം തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.