ഓടയിലേക്ക് തുറന്നിട്ട മലിനജലക്കുഴൽ വീണ്ടും അടച്ചു; ഉടമക്ക്​ നോട്ടീസ്​

മലപ്പുറം: വലിയവരമ്പ് ഭാഗത്ത് ഒാടയിലേക്ക് തുറന്നിട്ട മലിനജലക്കുഴൽ നഗരസഭ ആരോഗ്യവിഭാഗം അടച്ചു. ഉടമക്ക് വ്യാഴാഴ്ച വൈകീട്ട് മൂന്നിന് നഗരസഭയിൽ ഹാജരായി കാരണം ബോധിപ്പിക്കാൻ നോട്ടീസ് നൽകി. ഹിയറിങ്ങിനുശേഷം തുടർനടപടിയുണ്ടാവുമെന്ന് ചെയർപേഴ്സൻ സി.എച്ച്. ജമീല അറിയിച്ചു. മലിനജലക്കുഴലുകൾ നേരത്തേ നഗരസഭ അടച്ചിരുന്നെങ്കിലും ഇത്തരത്തിൽ അടച്ച ഒരു കുഴൽ വീണ്ടും മലിന ജലം ഒാടയിലേക്ക് ഒഴുക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ശുചീകരണത്തൊഴിലാളികളെത്തി മലിനജലക്കുഴൽ കോൺക്രീറ്റ് ഇട്ട് വീണ്ടും അടച്ചത്. പ്രദേശത്തെ ക്വാർേട്ടഴ്സുകളിലെയടക്കം ശുചിമുറി മാലിന്യമാണ് ഒാടയിലേക്ക് തുറന്നുവിട്ടിരുന്നത്. ഇൗ മലിനജലം എത്തുന്നത് ഒേട്ടറെപേർ കുടിവെള്ളാവശ്യത്തിന് ഉപയോഗിക്കുന്ന കടലുണ്ടിപ്പുഴയിലാണ് ഒാടയിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.