കണ്ണ്​ പൊട്ടിക്കും ലൈറ്റുകൾ; പരിശോധന ശക്തമാക്കി മോ​േട്ടാർവകുപ്പ്​

മലപ്പുറം: എതിർവശത്തുനിന്ന് വരുന്ന വാഹനത്തിലുള്ളവരുടെ കണ്ണ് അടിച്ചുപോകുംവിധം ആർഭാട ലൈറ്റുകളുമായി പായുന്ന വാഹനങ്ങളെ പിടികൂടാൻ മോേട്ടാർ വാഹന വകുപ്പ് പരിശോധന കർശനമാക്കി. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച വൈകീട്ട് ആറ് മുതൽ 11 വരെ നടന്ന പരിശോധനയിൽ 77 കേസുകളിൽനിന്ന് 84,600 രൂപ പിഴയീടാക്കി. അവധിക്കാലം തുടങ്ങി വിനോദയാത്ര സംഘങ്ങൾ സജീവമായതോടെ ടൂറിസ്റ്റ് ബസുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. നിയമപരമല്ലാത്ത ലൈറ്റുകൾ ഉപയോഗിച്ച 34 ബസുകൾ പിടികൂടി. കല്ല്യാണവീട് പോലെ ചുറ്റും പലനിറത്തിൽ മിന്നിക്കത്തുന്ന ബൾബുകളുമായി ഒാടുന്ന ബസുകൾ മറ്റ് വാഹനങ്ങൾക്ക് വലിയ ഭീഷണിയാണ്. നാലുഭാഗത്തും മിന്നിത്തിളങ്ങുന്ന ലൈറ്റുകളുള്ളതിനാൽ ഇൻഡിക്കേറ്ററും ബ്രേക്ക് ലൈറ്റും പലപ്പോഴും തിരിച്ചറിയാനാകില്ല. ഇത് അപകടത്തിനിടയാക്കാറുണ്ട്. എതിർവശത്തുനിന്ന് വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധതെറ്റുന്ന തരത്തിലാണ് പല വാഹനങ്ങളിലെയും മുൻവശത്തെ ലൈറ്റുകൾ. നിയമപരമായി ഹെഡ്ലൈറ്റുകളും ഫോഗ് ലൈറ്റും ഇൻഡിക്കേറ്ററുകളും മാത്രമേ വാഹനങ്ങളിൽ പാടുള്ളൂ. വിവിധ വർണങ്ങളിൽ കത്തുന്ന ലൈറ്റുമായി പായുന്ന ദീർഘദൂര സ്വകാര്യ ബസുകളും ഏറെയാണ്. ഇത്തരം അപകടങ്ങൾ വർധിക്കുന്നതിനാൽ ഡ്രൈവർമാരെ ബോധവത്കരിക്കാൻ വിവിധ പ്രചാരണപരിപാടികൾ മോേട്ടാർ വാഹന വകുപ്പ് സംഘടിപ്പിക്കും. ഫ്ലൂറസൻറ് ബൾബുകൾ പിടിപ്പിച്ച വാഹനങ്ങളും നിരവധിയാണ്. രാത്രി അമിതശബ്ദത്തിൽ പാട്ടുവെച്ച ബസുകളും പിടികൂടി. മറ്റ് വാഹനങ്ങളുടെ ഹോൺ ശബ്ദം കേൾക്കാത്ത വിധത്തിലാണ് ഇൗ സംഗീതം. മിന്നിത്തിളങ്ങുന്ന ലൈറ്റുകളും ഉച്ചത്തിലുള്ള പാട്ടുമില്ലാതെ ആരും യാത്രചെയ്യാൻ ഇഷ്ടപ്പെടുന്നില്ലെന്നാണ് ടൂറിസ്റ്റ് ബസ് ജീവനക്കാരുടെ പക്ഷം. എയർഹോൺ ഉപയോഗം, അമിതഭാരം, ലൈസൻസില്ലാതെ വാഹനമോടിക്കൽ, കൃത്രിമം വരുത്തിയ സൈലൻസർ എന്നീ നിയമലംഘനങ്ങളും പിടികൂടി. 16 വാഹനങ്ങളാണ് അമിതശബ്ദത്തിലുള്ള ഹോൺ ഉപയോഗിച്ചതിന് പിടിയിലായത്. യാത്രക്കാരുടെ പരാതിയെ തുടർന്ന് കൊളത്തൂർ-പെരിന്തൽമണ്ണ റൂട്ടിൽ ടിക്കറ്റ് നൽകാതെ ഒാടിയ അഞ്ച് സ്വകാര്യ ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു. ഇൗ റൂട്ടിൽ ടാക്സും പെർമിറ്റും ഇല്ലാതെ ഒാടിയ ബസ് മോേട്ടാർവാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആർ.ടി.ഒ കെ.സി. മാണി അറിയിച്ചു. എം.വി.െഎമാരായ അബ്ദുൽ സുബൈർ, അഫ്സൽ അലി, ടി. ഫൈസൽ, എ.എം.വി.െഎമാരായ മുഹമ്മദ് ഷഫീഖ്, ഫിറോസ് ബിൻ ഇസ്മായിൽ, അഭിലാഷ്, ശ്രീജിത്ത് എന്നിവർ പരിശോധനയിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.